ബീജിങ്: ലോകാത്ഭുതങ്ങളിലൊന്നായ ചൈനാ വന്മതില് ഖനന യന്ത്രം ഉപയോഗിച്ച് തുരന്ന് കുറുക്കുവഴി നിര്‍മിച്ച രണ്ടു പേര് അറസ്ററില്‍. 35 വയസ്സുള്ള ഴെങ്, 55 കാരിയായ വാങ് എന്നീ നിര്‍മാണ തൊഴിലാളികളാണ് മതില് തുളച്ചതിന്റെ പേരില്‍ അറസ്ററിലായത്.
അടുത്തുള്ള പട്ടണങ്ങളില്‍ നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ ജോലിക്കു പോകാന്‍ എളുപ്പത്തിനായാണ് കുറുക്കുവഴി നിര്‍മിച്ചത്. ഷാങ്സി പ്രവിശ്യയിലെ വന്മതിലിന്റെ വിടവുണ്ടായിരുന്ന ഭാഗമാണ് തുരന്നത്.
also read.. കടന്നു പോയത് റെക്കോഡ് ചൂട് രേഖപ്പെടുത്തിയ മൂന്നു മാസം
ഈ ഭാഗത്ത് മതില് 2000 വര്‍ഷം മുന്‍പ് നിര്‍മിച്ച മതിലിന്റെ മുപ്പതു ശതമാനവും നശിച്ചു. മതിലില്‍ നിന്ന് നാട്ടുകാര്‍ ഇഷ്ടികകളും മറ്റും മോഷ്ടിച്ചതും മതിലിന്റെ നാശത്തിന്റെ കാരണമായി. ബാക്കിയുള്ള ഭാഗങ്ങള്‍ കേടുപാടുകള്‍ കൂടാതെ ചരിത്ര സ്മാരകമായി ഗവേഷണത്തിനായി സൂക്ഷിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|