ബ്രസല്‍സ്: രേഖപ്പെടുത്തിയ ചരിത്രത്തിലേക്കും ഏറ്റവും ചൂടേറിയ മൂന്നു മാസങ്ങളാണ് കടന്നുപോയിരിക്കുന്നതെന്ന് കോപ്പര്‍നിക്കസ് കൈ്ളമറ്റ് ചേഞ്ച് സര്‍വീസ്. യൂറോപ്യന്‍ യൂണിയന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമാണിത്.
ആഗോളതലത്തില്‍ തന്നെ സമുദ്രോപരിതലത്തിലെ താപനില തുടര്‍ച്ചയായ മൂന്നാം മാസവും അഭൂതപൂര്‍വമായ ഉയര്‍ന്ന നിലയിലായിരുന്നു. ഈ വര്‍ഷം അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ വിസ്തീര്‍ണം 45 വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്.
also read.. ഭൂനിയമ ഭേദഗതി ഫലപ്രദമാവണമെങ്കിൽ നിയമത്തിന് കൂടുതൽ ഭേദഗതി ആവശ്യം : കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ
എല്‍ നിനോ പ്രതിഭാസമാണ് ചൂട് ഇത്രയധികം വര്‍ധിക്കാന്‍ കാരണം. 2016ലാണ് ഇതിനു മുന്‍പ് എല്‍ നിനോ ഉണ്ടായിട്ടുള്ളത്. സമുദ്രോപരിതലത്തിലെ താപനില ക്രമാതീതമായി വര്‍ധിക്കുന്ന എല്‍ നിനോ പ്രതിഭാസം ലോകത്തെങ്ങുമുള്ള മഴയുടെ അളവിനെയും ബാധിക്കാറുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം