ഐഫോണുകളും മറ്റ് വിദേശ ബ്രാൻഡഡ് ഉപകരണങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സർക്കാർ ജീവനക്കാരെ ചൈന വിലക്കിയതിന് പിന്നാലെ, ആപ്പിളിന്റെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ഐഫോണുകളും മറ്റ് പാശ്ചാത്യ ബ്രാൻഡുകളും സർക്കാർ സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ വിലക്കികൊണ്ട് ചൈന കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ, ആപ്പിൾ ഓഹരികൾ 3.6 ശതമാനം ഇടിഞ്ഞതായി വാൾസ്ട്രീറ്റ് ഓഹരി സൂചികകളിൽ പറയുന്നു. ആപ്പിളിന്റെ ഏറ്റവും വലിയ വിപണന കേന്ദ്രമായ ചൈനയില്‍ നിന്നാണ് ആപ്പിളിന്റെ വരുമാനത്തിന്റെ അഞ്ചിലൊന്ന് ശതമാനവും വരുന്നതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു. ഇതാണ് വിപണി ഇടിയാനും കാരണമായത്. രാജ്യത്ത് ഐഫോണിന്റെ ആവശ്യകത വർധിച്ചാലും ആപ്പിളിന്റെ ഓഹരിയില്‍ വലിയ കുതിപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
അമേരിക്കൻ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്. ഫോക്സ്കോണുമായി ചേർന്നുള്ള ആപ്പിളിന്റെ ചൈനയിലെ കമ്പനികളില്‍ ഇപ്പോഴും ദശലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതായും അവർ പറയുന്നു.
ചാരിത്ര്യശുദ്ധിക്കെതിരായ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ വലിയ ക്രൂരതയില്ല ; ദൽഹി കോടതി
എന്നാല്‍, ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ചൈനയെ ആശ്രയിക്കുന്നതില്‍ നിന്ന് കമ്പനികളെ പിന്തിരിപ്പിക്കാനും പകരം അവരുടെ വിതരണ ശൃംഖലയും ഉപഭോക്തൃ സാന്ദ്രതയും വൈവിധ്യവത്കരിക്കാൻ പ്രചോദിപ്പിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ചൈന-യുഎസ് പിരിമുറുക്കം വർധിക്കുന്നതിനാൽ ചൈനയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളിൽ ഈ നിരോധനം ആശങ്കകൾക്ക് കാരണമാകുമെന്നും അവർ പറയുന്നു. എന്നാല്‍, ആപ്പിളിനെ കൂടാതെ മറ്റ് ഫോൺ നിർമ്മാതാക്കളുടെ പേര് ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ആപ്പിളും ചൈനീസ് സർക്കാരിനു വേണ്ടി മാധ്യമ അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്ന ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ ഇൻഫർമേഷൻ ഓഫീസും ഇതിനോട് പ്രതികരിച്ചില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം