തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 5,500 രൂപയിലെത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 120 രൂപ കൂടി 44,000 ല്‍ എത്തി. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 10 രൂപ കുറഞ്ഞ് 4558 രൂപയായി.
തുടര്‍ച്ചയായി സ്വര്‍ണവിപണിയിലുണ്ടായ ഉയര്‍ച്ചയ്ക്ക് പിന്നാലെ ഇന്നലെയാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെയും ഗ്രാമിന് 15 രൂപയുടെ താഴ്ച്ചയാണ് സ്വര്‍ണവിലയിലുണ്ടായത്.
read more സേലത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരൂണാന്ത്യം
ഓണത്തിന് ശേഷം കേരളത്തില്‍ വിവാഹ സീസണ്‍ സജീവമാകുന്നതോടെ സ്വര്‍ണത്തിന് ആവശ്യക്കാരേറും. വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് യാതൊരു ആശ്വാസവും നല്‍കാതെയാണ് സ്വര്‍ണ വില കയറുന്നത്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം