ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള ഹർജികളിൽ വാദം പൂർത്തിയാക്കിയ സുപ്രീം കോടതി കേസ് വിധി പറയാൻ മാറ്റി. ഭരണഘടനയുടെ 370-ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക പദവി 2019 ലാണു കേന്ദ്രം റദ്ദാക്കിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തുടർച്ചയായി 16 ദിവസം വാദം കേട്ടു. ഹർജിക്കാർക്കോ കക്ഷികൾക്കോ വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ 3 ദിവസം കൂടി നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവർ കൂടി ഉൾപ്പെടുന്ന ബെഞ്ചാണു ഹർജികൾ പരിഗണിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം