മ്യാൻമറിൽ തടവിൽ കഴിയുന്ന ജനകീയ നേതാവ് ഓങ് സാൻ സൂ ചി ഗുരുതരമായ രോഗം മൂലം വലയുന്നതായി റിപ്പോർട്ട്.2020 നവംബറിലെ തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും 2021 ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിയെ തുടർന്ന് ഭരണം നഷ്ടമായ സൂ ചി ഇപ്പോൾ വീട്ടുതടങ്കലിലാണ്
വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ ജയിൽ ഡോക്ടറുടെ ചികിത്സയിലാണ് അവരെന്നും രാജ്യാന്തര സമൂഹം പട്ടാള ഭരണകൂടത്തിൽ സമ്മർദം ചെലുത്തി അവർക്കും തടവിലുള്ള മറ്റു രാഷ്ട്രീയ നേതാക്കൾക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മ്യാൻമറിനു പുറത്തു പ്രവർത്തിക്കുന്ന നാഷനൽ യൂണിറ്റി സർക്കാർ വക്താവ് ക്യോ സോ അഭ്യർഥിച്ചു.
19 കേസുകളിലായി 27 വർഷം ജയിൽശിക്ഷ വിധിക്കപ്പെട്ട അവരെ ഈയിടെയാണ് വീട്ടുതടങ്കലിലേക്കു മാറ്റിയത്. സമാധാന നൊബേൽ നേടിയിട്ടുള്ള 78 കാരിയായ സൂ ചിക്ക് പല ആരോഗ്യപ്രശ്നങ്ങളുണ്ട്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം