യൂറോപ്പില്‍ പത്ത് ലക്ഷം പേർ ഭവനരഹിതരാണെന്ന് റിപ്പോര്‍ട്ട്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ‘ഫെന്റ്സ’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍പ്പിടം മൗലികാവകാശമാക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പരാജയം സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് ‘ഫെന്റ്സ’ ചൂണ്ടിക്കാട്ടുന്നത്. ഓരോ രാത്രിയിലും ഏതാണ്ട് 8,95,000 ആളുകള്‍ ഭവനരഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുകെയില്‍ നിന്നടക്കം ശേഖരിച്ച ഡാറ്റാ സെന്‍സസ് രേഖകള്‍ മുതല്‍ പ്രാദേശികാധികാരികളുടെ രേഖകള്‍ വരെ അടിസ്ഥാനമാക്കിയതാണ് പഠന റിപ്പോര്‍ട്ട്. ദുസഹമായ സാഹചര്യങ്ങളില്‍ അന്തിയുറങ്ങുന്നവര്‍, അടിയന്തരമായി പാര്‍പ്പിടം ആവശ്യമുള്ളവര്‍, സ്വന്തമായി പാര്‍പ്പിടമില്ലാതെ ബന്ധുക്കളുടെയും മറ്റും വീടുകളില്‍ കഴിയുന്നവര്‍ എന്നിങ്ങനെ തിരച്ചാണ് പഠനം നടത്തിയിരിക്കുന്നത്.
Also Read : മോദിയുടെ ഇന്റോനേഷ്യൻ പര്യടനത്തിലെ രാജ്യത്തിന്റെ പേര് മാറി
കണക്ക് പരിശോധിക്കുമ്പോള്‍ പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലൻഡെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്വന്തമായി പാര്‍പ്പിടമില്ലാതെ ബന്ധുക്കളുടേയും മറ്റും വീടുകളില്‍ കഴിയുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
യൂറോപ്പിലെ മിക്ക സര്‍ക്കാരുകളും ഭവനരഹിതരായ ആളുകള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് പഠനറിപ്പോര്‍ട്ടിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം