കീവ്: റഷ്യയുമായുള്ള യുദ്ധം ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവിനെ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി പുറത്താക്കി. റസ്ററം ഉമറോവിനെ പുതിയ പ്രതിരോധ മന്ത്രിയായി നിയിച്ചിരിക്കുകയാണ്.
also read.. സ്വീഡനില്‍ വീണ്ടും ഖുറാന്‍ കത്തിച്ചു
പ്രതിരോധ മന്ത്രാലയത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി എന്നു സൂചനയുണ്ടെങ്കിലും, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. റെസ്നിക്കോവിന് അഴിമതിയില്‍ നേരിട്ടു പങ്കുള്ളതായി ആരോപണവുമില്ല.
പുതിയ മന്ത്രിയെ പ്രതിരോധ മന്ത്രാലയത്തിന് ആവശ്യമാണെന്ന് എന്നു മാത്രമാണ് സെലന്‍സ്കി നല്‍കിയിരിക്കുന്ന വിശദീകരണം. സൈന്യത്തിലും സമൂഹത്തിലും പുതിയ ആശയവിനിമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിഡിയോ സന്ദേശത്തിലൂടെ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച വിവരം സെലന്‍സ്കി പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരി 24ന് റഷ്യ അധിനിവേശം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ഒലെക്സി റെസ്നിക്കോവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം