വാഷിങ്ടണ്‍: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലേക്ക് വരാനിരിക്കെ ഭാര്യ ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.
ഈ ആഴ്ച കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുമെന്നും രോഗ ലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നേരിയ രോഗ ലക്ഷണമുള്ള ജില്‍ ബൈഡന്‍ വീട്ടുനീരിക്ഷണത്തില്‍ തുടരുകയാണ്. 72കാരിയായ ജില്‍ ബൈഡന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയില്‍ ജോ ബൈഡനും കൊവിഡ് പോസിറ്റീവായിരുന്നു.
സെപ്റ്റംബര്‍ ഏഴിനാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തുക. സെപ്റ്റംബര്‍ ഒമ്പത്, പത്ത് തീയതികളിലായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് ജോ ബൈഡന്‍ എത്തുന്നത്. ഇതിന് മുന്നോടിയായി സ്‌പെറ്റംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചര്‍ച്ചയിലും ബൈഡന്‍ പങ്കെടുക്കും.
read more പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം; വി.ഡി. സതീശന് ഡിവൈഎഫ്ഐയുടെ വക്കീൽ നോട്ടീസ്
ഇന്ത്യ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യുക്രൈയ്‌നിലെ റഷ്യന്‍ യുദ്ധത്തിന്റെ സാമൂഹിക ആഘാതം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ജ20 രാജ്യങ്ങളോട് യു.എസിനുള്ള പ്രതിബദ്ധത ഉറപ്പാക്കുമെന്നും നേരത്തെ ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് പങ്കെടുക്കാത്തതിലുള്ള നിരാശയും ജോ ബൈഡന്‍ പങ്കുവെച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം