ലണ്ടന്‍: ഡയാന രാജകുമാരിക്കൊപ്പം 1997ലെ കാര്‍ അപകടത്തില്‍ മരിച്ച ദോദി അല്‍ ഫയദിന്റെ പിതാവും ഈജിപ്ഷ്യന്‍ ശതകോടീശ്വരനുമായ മുഹമ്മദ് അല്‍ ഫയദ് അന്തരിച്ചു. 94 വയസായിരുന്നു അദ്ദേഹത്തിന്.
also read.. മംഗോളിയന്‍ മതസ്വാതന്ത്ര്യത്തിന് മാര്‍പാപ്പയുടെ പ്രശംസ
ഡയാന രാജകുമാരിയുടെയും ദോദിയുടെയും മരണത്തിന്റെ 26~ാം വാര്‍ഷികത്തിന്റെ തൊട്ടുതലേന്നാണ് അല്‍ ഫയദിന്റെ മരണം. 1997 ഓഗസ്ററ് 31~ന് പാരിസില്‍വെച്ചാണ് പാപ്പരാസികളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ കാര്‍ അപകടത്തില്‍ ദോദിയും ഡയാനയും മരിച്ചത്. ദോദിയുടെയും ഡയാനയുടെയും മരണത്തിന് പിന്നില്‍ ബ്രിട്ടീഷ് രാജകുടുംബമാണെന്ന ആരോപണം ഏറ്റവും ശക്തമായി ഉന്നയിച്ചവരിലൊരാള്‍ മുഹമ്മദ് അല്‍ ഫയദ് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തുവര്‍ഷത്തോളം അദ്ദേഹം നിയമപോരാട്ടവും നടത്തി.
ഡയാന, ഒരു മുസ്ലിമിനെ വിവാഹം കഴിക്കുന്നതും അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിക്കുന്നതും തടയാനായി എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഡയാനയെ കൊലപ്പെടുത്താന്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സര്‍വീസിന് ഉത്തരവ് നല്‍കി എന്നായിരുന്നു ദോദിയുടെ ആരോപണം.
മരണസമയത്ത് ഡയാന ഗര്‍ഭിണിയായിരുന്നു എന്നും, തന്റെ മകന്റെ കുട്ടിയെയായണ് ഡയാന ഗര്‍ഭം ധരിച്ചിരുന്നതെന്നും മുഹമ്മദ് അല്‍ ഫയദ് അവകാശപ്പെട്ടിരുന്നെങ്കിലും, അതിനുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
ഈജിപ്റ്റില്‍ ജനിച്ച അല്‍ ഫയദ് 1970~കളിലാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. 1979~ല്‍ സഹോദരന്‍ അലിയ്ക്കൊപ്പം പാരിസ് റിറ്റ്സ് ഹോട്ടല്‍ വാങ്ങി. 1985~ല്‍ ഇവര്‍ ഹരോഡ്സ് ഡിപ്പാര്‍ട്ട്മെന്റ് സ്റേറാറുും സ്വന്തമാക്കി. പതിറ്റാണ്ടുകളോളം ബ്രിട്ടനില്‍ താമസിച്ചുവെങ്കിലും അല്‍ ഫയദിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് താന്‍ ഫ്രാന്‍സിലേക്ക് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA