കൊച്ചി: ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ എന്ന നൂതന വരുമാന പദ്ധതി അവതരിപ്പിച്ച് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. ഉപയോക്താക്കള്‍ക്ക് വര്‍ഷം തോറും വര്‍ധിക്കുന്ന വരുമാനം അല്ലെങ്കില്‍ കൃത്യമായ നിശ്ചിത വരുമാനം ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. കൂടാതെ ഇതിന്‍റെ ലൈഫ് കവര്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു.
ഉപയോക്താക്കള്‍ക്ക് അവരുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ കസ്റ്റമൈസ് ചെയ്യാം. മറ്റ് സേവനങ്ങള്‍ക്കൊപ്പം തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വരുമാന സേവനങ്ങളും പ്രീമിയം പേയ്മെന്‍റ് കാലയളവും ഉപയോക്താക്കള്‍ക്ക് തന്നെ നിശ്ചയിക്കാം.ദീര്‍ഘകാല വരുമാനത്തോടൊപ്പം തന്നെ ഒരു മൊത്തം തുകയും ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. അടച്ച പ്രീമിയം തുകയുടെ 100 ശതമാനം വരെ മൊത്തം തുകയായി ലഭ്യമാക്കാനും ഇതിനുള്ള കാലയളവ് ഉപയോക്താക്കള്‍ക്ക് തന്നെ നിശ്ചയിക്കാനും സാധിക്കും. ഈ പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന നാഴികക്കല്ലുകള്‍ പ്ലാന്‍ ചെയ്യാനും പ്രിയപ്പെട്ടവര്‍ക്ക് വിലപ്പെട്ടതെന്തെങ്കിലും പരമ്പരാഗതമായി കൈമാറണമെങ്കിലോ റിട്ടയര്‍മെന്‍റ് കാലം പ്ലാന്‍ ചെയ്യാനോ സാധിക്കും. വരുമാനം ലഭിക്കുന്ന കാലയളവില്‍ പോളിസി ഉടമ മരിക്കുകയാണെങ്കില്‍ നോമിനിക്ക് വരുമാനം സ്വീകരിക്കുന്നത് തുടരാന്‍ സാധിക്കുമെന്നതാണ് ഈ പ്രൊഡക്ടിന്‍റെ മറ്റൊരു പ്രത്യേകത. ഉപയോക്താക്കളുടെ ചെറിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കുമുള്ള ആവശ്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തിലാണ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ പദ്ധതി.
Also read…സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
5 വര്‍ഷം മുതല്‍ 12 വര്‍ഷം വരെയുള്ള പ്രീമിയം പേയ്മെന്‍റ് കാലയളവ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോയിലുണ്ട്. ഉപയോക്താക്കളുടെ സൗകര്യാര്‍ഥവും എത്ര വര്‍ഷം വേണമെന്നതും അനുസരിച്ച് നിക്ഷേപം നടത്താം. 8ാം വര്‍ഷം മുതല്‍ വരുമാനം ലഭ്യമാക്കുകയും ചെയ്യാം. ഇത് 30 വര്‍ഷം വരെ നീണ്ടു നില്‍ക്കും.ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കും വിധം ക്രമീകരിക്കാന്‍ പറ്റുന്ന ഒരു ദീര്‍ഘകാല സേവിംഗ് പദ്ധതിയാണ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രേ എന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട വ്യക്തമാക്കി.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം