വത്തിക്കാന്‍ സിറ്റി: പ്രകൃതിയെ സംരക്ഷിക്കുന്നതിനായി പുതിയ ചാക്രികലേഖനം പുറപ്പെടുവിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. പരിസ്ഥിതിക്കെതിരെ അതിക്രൂരമായ ലോകയുദ്ധം നടക്കുന്ന പശ്ചാത്തലത്തിലാണ് ലേഖനമെന്നും, പരിസ്ഥിതിയുടെ പുണ്യാളനായ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 4ന് ഇതു പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
also read.. കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഗൂഗിളിന്റെ സംവിധാനം
2015ല്‍ മാര്‍പാപ്പ പുറത്തിറക്കിയ “സ്തുതിക്കപ്പെടട്ടെ’ എന്ന ചാക്രികലേഖനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി ചൂണ്ടിക്കാട്ടിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയുമാണ് ഇതു തയാറാക്കിയിരുന്നത്. പ്രകൃതിയെ വരും തലമുറയ്ക്കായി നന്നായി പരിപാലിക്കണമെന്ന് ഇതില്‍ അഭ്യര്‍ഥിച്ചിരുന്നു. കാലാവസ്ഥാ അനീതിയുടെ ഇരകളെ സംരക്ഷിക്കണമെന്ന് പറയുന്ന ഈ രേഖ ലോകമെങ്ങും പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തതാണ്.
ഈ ചാക്രിക ലേഖനത്തില്‍ കാലികമായ പരിഷ്കരണം വരുത്തി പുനപ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ പുതിയ ലേഖനം തന്നെ പുറത്തിറക്കാനാണ് തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8