വിതുര: ഓണാഘോഷ പരിപാടിയിലെ ഉറിയടി മത്സരത്തിനിടെ ഉറി വലിക്കുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. ചേന്നൻപാറ സ്വദേശി സോമശേഖരൻ നായർ(60) ആണ് മരിച്ചത്.
വിതുര ചേന്നൻപാറയിലെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടൻ തന്നെ ഇദ്ദേഹത്തെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
വിതുര മേഖലകളിൽ വർഷങ്ങളായി ഉത്സവങ്ങളിലും ഓണാഘോഷ പരിപാടികളിലും ഉറിയടിയിൽ ഉറിവലിക്കുന്നത് സോമനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: അനില.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8