ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയുടെ ലോക്സഭ സസ്പെൻഷൻ പിൻവലിച്ചു. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് ലോക്സഭയില്‍ നിന്ന് ചൗധരിയെ സസ്പെന്‍ഡ് ചെയ്തത്.
സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുളള ചർച്ച നടക്കുമ്പോൾ അധീർരഞ്ജൻ ചൗധരി നടത്തിയ ഭാഷാ പ്രയോഗങ്ങൾ അതിരുകടന്നു എന്നും സഭയുടെ മര്യാദകൾ ലംഘിച്ചു എന്നും ചൂണ്ടികാട്ടി ആയിരുന്നു അദ്ദേഹത്തിന് എതിരെ പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചത്. അധീർരഞ്ജൻ ചൗധരി നിരന്തരം സഭാ നടപടികൾ തടസപ്പെടുത്തിയെന്നും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചെന്നും പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തിൽ ആരോപിച്ചു.
മഹാഭാരതത്തിലെ ധൃതരാഷ്ട്രർ അന്ധനായിരുന്നത് കൊണ്ടാണ് ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയത് അന്ന് ഹസ്തിനിപുരത്ത് ആണെങ്കിൽ, ഇന്ന് മണിപ്പൂരിലാണ് സ്ത്രീകൾ അപമാനിക്കപ്പെടുന്നതെന്ന് അധീർരഞ്ജൻ ചൗധരി വിമര്‍ശിച്ചിരുന്നു. രാജാവ് അന്ധനാണെന്നു അധീർ പറഞ്ഞു തുടങ്ങിയപ്പോൾ ഭരണ പക്ഷം ബഹളം തുടങ്ങി. പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷാ അടക്കമുള്ള മന്ത്രിമാർ രംഗത്ത് വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം