ന്യൂഡൽഹി: ഡൽഹിയിൽ ആമസോൺ മാനേജരെ നടുറോഡിൽ വെടിവച്ചു കൊന്നു. ചൊവാഴ്ച രാത്രി 11.37നാണ് സംഭവുമുണ്ടായത്. ഹര്‍പ്രീത് ഗ്രില്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തൊടൊപ്പമുണ്ടായിരുന്ന ഗോവിന്ദ് സിംഗിനും വെടിയേറ്റിരുന്നു.
ഭജൻപുര മേഖലയിലെ സുഭാഷ് വിഹാറിലൂടെ ബൈക്കിൽ വരുമ്പോഴാണ് ഹർപ്രീതിനെതിരെ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഗോവിന്ദ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്.
ആമസോണിൽ സീനിയർ മാനേജരാണ് ഹർപ്രീത് ഗിൽ. ഇദ്ദേഹത്തിന്റെ വലതു ചെവിയുടെ പിന്നിലൂടെ തലയിൽ തുളച്ചുകയറിയ വെടിയുണ്ട, മറുവശത്തുകൂടി പുറത്തു പോയതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയ് ടിർക്കി വെളിപ്പെടുത്തി. ആക്രമണത്തിനു പിന്നാലെ വെടിയുതിർത്തവർ രക്ഷപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.