മനുഷ്യർക്കറിയാവുന്ന ഏറ്റവും ഉയരമുള്ള പർവതം ഏതാണ്. അത് സൗരയൂഥത്തിലെ വെസ്റ്റ എന്ന ഛിന്നഗ്രഹത്തിലാണ്. 22 കിലോമീറ്ററാണ് ഇതിന്റെ പൊക്കം. നമ്മുടെ എവറസ്റ്റ് കൊടുമുടിയുടെ ഏകദേശം 3 മടങ്ങോളം ഉയരം! റിയാസിൽവിയ എന്നാണ് ഇതിന്റെ പേര്. നമ്മുടെ അയൽഗ്രഹമായ ചൊവ്വയിലും ഒരു ഭീമൻ പർവതമുണ്ട്. ഒളിംപസ് മോൺസ് എന്നറിയപ്പെടുന്ന ഇത് പഴയകാലത്ത് ഒരു അഗ്നിപർവതമായിരുന്നു. 21.9 കിലോമീറ്ററാണ് ഇതിന്റെ പൊക്കം. റോമൻ ദേവതയിൽ നിന്നാണ് വെസ്റ്റ എന്ന പേര് ഈ ഛിന്നഗ്രഹത്തിനു ലഭിച്ചത്.
ഈ വെസ്റ്റയിൽ നിന്നുള്ള പാറകളുടെ അവശിഷ്ടങ്ങളും മറ്റും അന്റാർട്ടിക്കയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹജീവികളുണ്ടെന്ന് വിശ്വസിക്കുന്ന പലർക്കുമിടയിൽ വെസ്റ്റ ഒരു സ്റ്റാറാണ്. ഈ ഛിന്നഗ്രഹത്തിന്റെ ചിത്രത്തിൽ ത്രികോണാകൃതിയിലുള്ള അന്യഗ്രഹപേടകങ്ങൾ കണ്ടെത്തിയെന്നൊക്കെ ഇടക്കാലത്ത് അഭ്യൂഹമുയർന്നിരുന്നു.
ഇതുപോലെയുള്ള ചില ബഹിരാകാശ വിശേഷങ്ങൾ അറിയാം
നമ്മുടെ നക്ഷത്രമായ സൂര്യൻ ഒരു ശരാശരി വലുപ്പമുള്ള നക്ഷത്രമാണ്. എങ്കിൽ പോലും 10 ലക്ഷം ഭൂമികളെ ഉൾക്കൊള്ളാനുള്ള വലുപ്പം സൂര്യനുണ്ട്. ആകാശത്തെ ദീപക്കാഴ്ചകളായ വാൽനക്ഷത്രങ്ങൾ, സൗരയൂഥം സൃഷ്ടിക്കപ്പെട്ട കാലയളവിലെ അവശിഷ്ടങ്ങളാണെന്നുള്ളത് മറ്റൊരറിവാണ്.
ഒരു കാലത്ത് ഗ്രഹമായി പരിഗണിക്കപ്പെട്ടിരുന്ന പ്ലൂട്ടോയിലേക്ക് ഒരു വിമാനത്തിൽ പറന്നുപോയെന്ന് സങ്കൽപിക്കൂ(സങ്കൽപം മാത്രം, യഥാർഥത്തിൽ അങ്ങനെയൊരിക്കലും പോകാനൊക്കില്ല), ആ യാത്ര 800 വർഷങ്ങളെടുക്കും പൂർത്തിയാകാൻ. ഭൂമിയിലെ എല്ലാ കടൽത്തീരങ്ങളിലുമുള്ള മണൽത്തരികളേക്കാളും കൂടുതൽ നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ടെന്നും കണക്കാക്കപ്പെടുന്നു.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
നമ്മുടെ അടുത്തൊക്കെ മാലിന്യം തള്ളുന്നത് വലിയ വിഷയമാണല്ലോ. ഭൂമിക്കുചുറ്റും ബഹിരാകാശത്തും ധാരാളം മാലിന്യമുണ്ട്. ബഹിരാകാശത്തേക്കു വിട്ട ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും ഭാഗങ്ങളും ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളുമൊക്കെയാണ് ഇങ്ങനെയുള്ളത്. ഏകദേശം കാൽലക്ഷത്തിലധികം വലിയ മാലിന്യക്കഷ്ണങ്ങൾ തന്നെ ഇങ്ങനെയുണ്ട്. വലുപ്പം കുറഞ്ഞ ബഹിരാകാശ മാലിന്യക്കഷ്ണങ്ങൾ ഇതിലുമേറെയൊണ്. ബഹിരാകാശ മാലിന്യത്തിന്റെ കണക്കെടുക്കാനും കുറയ്ക്കാനുമുള്ള നടപടികൾ നമ്മുടെ ഇസ്രോയുൾപ്പെടെ ലോകത്തെ വിവിധ ബഹിരാകാശ സംഘടനകൾ എടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8