ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ നിയമസഭയുടെ ഏകദിന സമ്മേളനം ഇന്ന്. സംസ്ഥാനത്ത് കലാപം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നിയമസഭ ചേരുന്നത്.നിലവിലെ സംസ്ഥാനത്തെ സാഹചര്യം നിയമസഭ ചര്‍ച്ച ചെയ്യും. ചോദ്യത്തോരവേളയോ പ്രമേയങ്ങളോ അനുവദിക്കില്ല.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
അതേസമയം പ്രതിപക്ഷം മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെടും. 10 കുക്കി എംഎല്‍എ മാര്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ല. ഇതില്‍ 7 പേര്‍ ബിജെപി എംഎല്‍എമാരാണ്. ഇംഫാലില്‍ സുരക്ഷ ഇല്ലാത്തത് കൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്താത്തത് എന്നാണ് കുക്കി എംഎല്‍എമാരുടെ വാദം. സര്‍ക്കാര്‍ മെയ്‌തെയ് വിഭാഗത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണവും കുക്കി വിഭാഗത്തിനുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം