വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റ ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് കമല്‍ഹാസന്‍ പ്രധാന അതിഥിയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.സെപ്റ്റംബര്‍ 30നാണ് ഓഡിയോ ലോഞ്ച്.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
‘ലിയോ’യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്ക്കായി സമര്‍പ്പിച്ചവര്‍ക്ക് താന്‍ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് ‘ലിയോ’യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‌യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‌യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെന്‍സില്‍ സ്മിത്ത്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ ‘ലിയോ’യില്‍ വേഷമിടുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം ബോക്‌സ് ഓഫീസ് റിക്കോര്‍ഡുകള്‍ തിരുത്തും എന്നാണ് പ്രതീക്ഷ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8