ഇംഫാൽ: മണിപ്പുരിൽ വീണ്ടും കലാപം. ഇംഫാലിലെ ന്യൂ ലാമ്പുലെയിൻ പ്രദേശത്തു അഞ്ച് വീടുകൾക്ക് അജ്ഞാതർ തീയിട്ടു. ആളൊഴിഞ്ഞ വീടുകൾക്കാണ് തീയിട്ടത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അഗ്നിശമന സേനയെത്തി തീയണച്ചു. കുക്കി വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്താണ് സംഭവം.
സംഭവത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് പ്രതിഷേധവുമായി ആളുകൾ തടിച്ചുകൂടി. ഇവിടെ സംസ്ഥാന, കേന്ദ്ര സേനകളെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഇതിനിടെ, ഫാമിലി വെൽഫെയർ സർവീസ് മുൻ ഡയറക്ടർ ഡോ. കെ.രാജോയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍നിന്നും ആയുധങ്ങൾ അജ്ഞാതർ തട്ടിയെടുത്തു. എകെ 47 തോക്കുകൾ ഉൾപ്പെടെയാണ് അക്രമികൾ തട്ടിയെടുത്തത്. ആയുധങ്ങൾ തിരിച്ചുപിടിക്കാനും പ്രതികളെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം