കാൻബറ: ഓസ്ട്രേലിയയിൽ സംയുക്ത സൈനിക അഭ്യാസത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് യുഎസ് നാവികർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ റോയൽ ഡാർവിൻ ആശുപത്രിയിലേക്ക് മാറ്റിയതായി മറൈൻ റൊട്ടേഷണൽ ഫോഴ്സ് – ഡാർവിൻ ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 9.30നാണ് മെൽവിൽ ദ്വീപിൽ സംഭവം. വടക്ക് തിവി ദ്വീപിലേക്കുള്ള യാത്രാമധ്യേ മെൽവിലെ ദ്വീപിലാണ് എംവി-22 ബി ഓസ്പ്രേ ഹെലികോപ്റ്റർ തകർന്നു വീണത്. യുഎസ്, ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ഈസ്റ്റ് ടിമോർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ചേർന്നുള്ള സംയുക്ത അഭ്യാസത്തിനിടെയാണ് അപകടം.

യുഎസ് നാവിക സേനാംഗങ്ങൾ മാത്രമാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ചില നാവികർ സംഭവസ്ഥലത്ത് ചികിത്സയിലാണെന്ന് നോർത്തേൺ ടെറിട്ടറി മുഖ്യമന്ത്രി നതാഷ ഫൈൽസ് നേരത്തെ പറഞ്ഞു.
അപകടത്തിന് കാരണം മെക്കാനിക്കൽ തകരാർ മൂലമാണോ അതോ മറ്റെന്തെങ്കിലും പ്രശ്‌നമാണോ എന്ന് പറയാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലെസും സംയുക്ത പ്രസ്താവനയിൽ അനുശോചനം രേഖപ്പെടുത്തി.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















