Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഓണക്കിറ്റ് വിതരണം: റേഷൻകടകൾ നാളെ രാത്രി 8 വരെ പ്രവർത്തിക്കും

Web Desk by Web Desk
Aug 27, 2023, 07:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിനായി നാളെ റേഷൻ കടകൾ രാവിലെ എട്ടുമണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും. ഇതുവരെ രണ്ടു ലക്ഷത്തി പതിനായിരത്തിൽപരം ആളുകൾക്ക് ഓണക്കിറ്റ് നൽകി. എല്ലാ റേഷൻ കടകളിലും ആവശ്യമായ കിറ്റ് എത്തിച്ചുവെന്ന് സപ്ലൈകോ അറിയിച്ചു. നാളെ ഇടവേളകൾ ഇല്ലാതെ റേഷൻ കട പ്രവർത്തിക്കുമെന്നും സപ്ലൈകോ അറിയിച്ചു.

  
എ.എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റ് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും ഇന്ന് ഉച്ചയോടെ പൂര്‍ണ്ണമായി എത്തിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ഇതുവരെ 2,10,000 കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും വിതരണം ചെയ്ത കിറ്റുകള്‍ക്ക് പുറമെയാണിത്. കിറ്റ് വാങ്ങാനെത്തുന്ന മുഴുവന്‍ എ.എ.വൈ കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ഉറപ്പുവരുത്തും. നാളെ റേഷന്‍കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

wqe
ക്ഷേമ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കി. മറ്റുള്ള ജില്ലകളില്‍ ഇന്ന് വൈകുന്നേരത്തോടെ കിറ്റു വിതരണം പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളില്‍ കിറ്റുകള്‍ എത്തിച്ചു നല്‍കി. നാളെയോടുകൂടി കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. കിറ്റ് കൈപ്പറ്റാനുള്ള റേഷന്‍കാര്‍‍ഡുടമകള്‍ ഇന്നും നാളെയുമായി കിറ്റുകള്‍ കൈപ്പറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു. സപ്ലൈകോ ജില്ലാ ഓണം ഫെയറുകളില്‍ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 2022 ല്‍ 12 ദിവസം നീണ്ട സപ്ലൈകോ ഓണം ജില്ലാ ഫെയറുകളിലൂടെ 2,50,65,985 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയത്. ഇതില്‍ 1,09,03,531 കോടി രൂപയുടെ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയും 1,41,62,454 കോടിയുടെ നോണ്‍ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയുമായിരുന്നു. എന്നാല്‍ ഇത്തവണ 8 ദിവസം കൊണ്ട് 5.17 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ഇതില്‍ 1.67 കോടി രൂപയുടെ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയും 3.50 കോടി രൂപയുടെ നോണ്‍ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയുമാണ്. ഇത് സപ്ലൈകോ ഓണം ഫെയറുകളുടെ ചരിത്രത്തിലെ റെക്കോഡ് വില്‍പ്പനയാണെന്നും മന്ത്രി പറഞ്ഞു.

ReadAlso:

രാജേഷ് ട്രൂ ഹീറോ, സ്വന്തം ലൈഫ് ജാക്കറ്റ് ഊരിക്കൊടുത്താണ് മറ്റൊരാള്‍ക്ക് രക്ഷകനായത്, സല്യൂട്ട്: ഹൈക്കോടതി | kerala-high-court-praises-kannur-rajesh

നാളെയും ശക്തമായ മഴ; ഏഴ് ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ട് |  kerala rains orange alert for 7 districts

മത്സ്യതൊഴിലാളികളെ കാണാതായ സംഭവം, അനുനയ നീക്കവുമായി മുഖ്യമന്ത്രി; തിരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകി | v d satheeshan kerala fishermen missing search

ഉന്നതി മാറ്റി ഊരാക്കുന്നു: ആദിവാസികളെ പന്തടിക്കുന്ന സര്‍ക്കാരുകള്‍

മുതലപ്പൊഴിയില്‍ വീണ് കാണാതായ ഷിജിന്റെ കുടുംബം റോഡ് ഉപരോധിക്കുന്നു: കണ്ടെത്താനാകുമോ സര്‍ക്കാരേ

2022-23 സീസണില്‍ നാളിതുവരെ സപ്ലൈകോ സംഭരിച്ച 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ലിന്റെ വിലയായി 2070.71 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. 50,000 രൂപയില്‍ താഴെ കുടിശ്ശിക ഉണ്ടായിരുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും തുക അവരുടെ അക്കൗണ്ടുകളിലേയ്ക്ക് കൈമാറിയിട്ടുണ്ട്. 50,000 രൂപയില്‍ കൂടുതല്‍ കുടിശ്ശിക കിട്ടാനുള്ള കര്‍ഷകര്‍ക്ക് 28 ശതമാനം വരുന്ന തുക അക്കൗണ്ടുകളിലേയ്ക്ക് കൈമാറിയിട്ടുണ്ട്. ബാക്കി തുക കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നീ ബാങ്കുകള്‍ മുഖേന പി.ആര്‍.എസ് വായ്പയായി കര്‍ഷകര്‍ക്ക് നല്‍കി വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.


https://www.youtube.com/watch?v=_x1h-huIQN8

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ വിവാഹമോചന ഹർജി, കേസ് പിൻവലിച്ച് ഭാര്യ സംഗീത | tamilnadu cm vijay divorce case solved

ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ എത്തും

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള വിവാഹമോചനത്തിൽ നിന്നും പിന്മാറി സം​ഗീത

അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി: പിടികൂടാന്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ്; ഒളിവിലിരുന്നും വെല്ലുവിളിക്കുന്നു

ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങ് അധോലോക ശ്യംഖല വ്യാപിപ്പിക്കുന്നു: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies