ചന്ദ്രയാന്‍ 3 വിജയത്തില്‍ നിന്ന് ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ട് വര്‍ധിത വീര്യത്തോടെ അടുത്ത പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം, മംഗള്‍യാന്‍ രണ്ട്, മൂന്ന്, ആദിത്യ എല്‍ 1, ശുക്രയാന്‍ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്.
read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഇപ്പോഴിതാ ഗഗന്‍യാന്‍ ദൗത്യത്തെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ഒരു വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും അനുകരിക്കുന്ന ‘വ്യോമിത്ര’ എന്ന റോബോട്ടിനെയാണ് ഈ ബഹിരാകാശ ദൗത്യത്തിനായി അയക്കുക. ബഹിരാകാശത്തേയ്ക്കുള്ള പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യ ആഴ്ച അല്ലെങ്കില്‍ രണ്ടാമത്തെ ആഴ്ച ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരി മൂലം ഗഗന്‍യാന്‍ പദ്ധതി വൈകി. ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യമോ രണ്ടാമത്തെ ആഴ്ചയോ നടത്താനാണ് ആലോചന. ബഹിരാകാശ യാത്രികരെ അയക്കുന്നതിനേക്കാള്‍ ഏറെ പ്രാധാന്യം അവരെ തിരികെ കൊണ്ടുവരിക എന്നതാണെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ ദൗത്യത്തിലാണ് വനിതാ റോബോട്ടിനെ അയക്കുക. മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ‘വയോമിത്ര’ ബഹിരാകാശത്ത് ചെയ്യും. എല്ലാം കൃത്യമായി നടക്കുകയാണെങ്കില്‍ മിഷനുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8