സെപ്റ്റംബറില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ആപ്പിള്‍ ഐ ഫോണ്‍ 15 പ്രോയുടെ സവിഷേതകള്‍ നോക്കാം. മിന്നല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 150W ചാര്‍ജിങ് കേബിള്‍ ഫോണില്‍ ഉള്‍പ്പെടുത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ ഐ ഫോണ്‍ 15 പ്രോ സിരീസില്‍ ഡാറ്റാ കൈമാറ്റത്തിനായി യുഎസ്ബി 4Gen 2 പ്രോട്ടോക്കോള്‍ ഫീച്ചര്‍ ചെയ്യുന്ന USB-C ഓപ്ഷന് വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയ സീരിസില്‍ ഐഫോണ്‍ 15 പ്രോയ്ക്ക് മാത്രമേ ഈ സവിശേഷ ഉണ്ടാകു എന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
70cm നീളം, USB-4 Gen 2 പ്രോട്ടോക്കോള്‍, 60Hz-ല്‍ 4K-നുള്ള പിന്തുണ, 150W പവര്‍ എന്നിവയായിരിക്കും ഈ കേബിളിന്റെ പ്രത്യേകതകള്‍. ഉയര്‍ന്ന ഫ്രെയിം റേറ്റില്‍ 4K വീഡിയോ റെക്കോര്‍ഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണ് ഐഫോണുകള്‍ ആയിതിനാല്‍ തന്നെ ഉയര്‍ന്ന ഔട്ട്പുട്ട് കൂടുതല്‍ സംഭരണവും ഇവ ആവശ്യപ്പെടുന്നു അതിനാല്‍ വേഗത്തിലുള്ള ഡാറ്റ കൈമാറ്റം ആവശ്യമാണ്. ഇതുകൊണ്ടുതന്നെ USB-C ഓപ്ഷന് കൊണ്ടുവന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് വളരെ ഗുണം ചെയ്യുന്നതാണ്.
read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
വേഗത്തിലുള്ള ചാര്‍ജിംഗിനും മെച്ചപ്പെട്ട ട്രാന്‍സ്ഫര്‍ വേഗതയ്ക്കും ഇവ ഉപകരിക്കും. ഐഫോണ്‍ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളില്‍ ഇതിനായി ഉപയോഗിക്കുന്ന കേബിളുകളില്‍ തണ്ടര്‍ബോള്‍ട്ട് 4 ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ട്രാന്‍സ്ഫര്‍ വേഗത സാധ്യമാക്കുന്ന കേബിളുകളാണ് ഇവ. രണ്ട് നിറങ്ങളിലായിരിക്കും ഐഫോണ്‍ 15 പ്രോ, പ്രോ മാക്സ് എന്നിവ പുറത്തിറങ്ങുക. പ്രോ മോഡലുകളില്‍ ആപ്പിള്‍ ഒരു ടൈറ്റാനിയം ഫ്രെയിം ഉപയോഗിനും സാധ്യത ഉണ്ട്. ഐഫോണ്‍ 15 പ്രോയ്ക്ക് 6.1 ഇഞ്ചും ഐഫോണ്‍ 15 പ്രോ മാക്സിന് 6.7 ഇഞ്ചും ഡിസ്പ്ലേ വലുപ്പം ഉണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8