സ്റേറാക്ഹോം: ഖുറാന്‍ കത്തിക്കുന്നത് നിയമം മൂലം നിരോധിക്കാന്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിഷേധങ്ങളുടെ ഭാഗമായി രാജ്യത്ത് പല സ്ഥലങ്ങളിലും ഖുറാന്‍ കത്തിക്കുന്നത് മുസ്ളിം രാജ്യങ്ങളുടെ കടുത്ത അതൃപ്തിക്ക് കാരണമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
also read..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
മതപരമായ വസ്തുക്കളോട് അനുചിതമായി പെരുമാറുന്നത് ക്രിമിനല്‍ കുറ്റമാക്കാനുള്ള നിയമമാണ് ഡാനിഷ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി പൊതുസ്ഥങ്ങളില്‍ ഖുറാന്‍ കത്തിക്കുന്നതും മതഗ്രന്ഥത്തെ അവഹേളിക്കുന്നതും തടയാന്‍ സാധിക്കും. ഇതുസംബന്ധിച്ച ബില്ല് സെപ്റ്റംബര്‍ ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ബൈബിള്‍, തോറ തുടങ്ങിയ മതഗ്രന്ഥങ്ങള്‍ കത്തിക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യത്തില്‍ പെടുമെന്ന് ഡെന്‍മാര്‍ക് നീതിന്യായ മന്ത്രി പീറ്റര്‍ ഹമ്മല്‍ഗാര്‍ഡ് വിശദീകരിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യും.
രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന് നിരക്കാത്ത നടപടിയാണ് ഖുറാനെ അവഹേളിക്കുന്നതെന്ന് ഹമ്മല്‍ഗാര്‍ഡ് വ്യക്തമാക്കി. ഇതിനെതിരായ നിയമനിര്‍മാണത്തിന്റെ പരമമായ ലക്ഷ്യം ദേശീയ സുരക്ഷ ഉയര്‍ത്തിപ്പിടിക്കലും കലാപ പ്രവര്‍ത്തികള്‍ തടയലുമാണെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം