കൊല്ലം: ചിതറയിൽ 14 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പശ്ചിമ ബംഗാളിലേക്ക് കടന്നുകളഞ്ഞയാൾ നാല് വർഷത്തിന് ശേഷം പിടിയിൽ. ബംഗാൾ സ്വദേശി റഷീദിൽ ഇസ്ലാം ആണ് പിടിയിലായത്.
ഭൂട്ടാൻ അതിർത്തിയിലുള്ള ഡോക്കിൻ മേഖലയിൽ നിന്നാണ് കടയ്ക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രെയിൻ മാർഗം കൊല്ലത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിതറയിലെ റബർ സംസ്കരണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന റഷീദിൽ ഇസ്ലാം, 2014ലാണ് 14കാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ
വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. വയറുവേദനയെ തുടർന്ന് പെൺകുട്ടിക്ക് ചികിത്സ തേടേണ്ടി വന്നു.
അപ്പോഴാണ് പീഡന വിവരം രക്ഷിതാക്കളോട് പറയുന്നത്. അതിനിടെ പെൺകുട്ടിയുമായി റഷീദിൽ ഇസ്ലാം തമിഴ്നാട്ടിലേക്ക് കടന്നു.
ഇവിടെ നിന്ന് രണ്ട് പേരെയും കണ്ടെത്തി നാട്ടിൽ തിരികെയെത്തിച്ചു. റഷീദിലിനെ അറസ്റ്റും ചെയ്തു. റിമാന്റിലായിരുന്ന പ്രതി 2019ൽ ജാമ്യത്തിലിറങ്ങി. ഇതിന് പിന്നാലെയാണ് ബംഗാളിലേക്ക് മുങ്ങികയായിരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം

















