റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വ്യാഴാഴ്ച ഉച്ചക്കുണ്ടായ സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി കോട്ടയിൽ (40) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് നാലു പേർക്ക് പരിക്കേറ്റു.
also read.. പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി
റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വെച്ച് ട്രയ്ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ്. മരിച്ച അലി കോട്ടയിലിന്റെ പിതാവ് പരേതനായ അബ്ദു.
മാതാവ്: സൈനബ, ഭാര്യ: റംസീന, മക്കൾ: കെ. അദ്നാൻ, കെ. അയ്മൻ, കെ. അമാൻ. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ.എം.സി.സി ഭാരവാഹി ശൗക്കത്ത് എന്നിവർ രംഗത്തുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം