ആഗസ്റ്റ് 27 മുതൽ 31 വരെ പൊതുഅവധി ദിവസങ്ങൾ ആയതിനാൽ അനധികൃതമായി മണ്ണ്, മണൽ, പാറ എന്നിവ ഖനനം ചെയ്യുവാനും കടത്താനും അനധികൃതമായി നിലം, തണ്ണീർത്തടങ്ങൾ നികത്താനും സാധ്യതയുള്ളതിനാൽ കർശന നടപടികൾക്ക് നിർദേശം നൽകി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. എല്ലാ താലൂക്ക് ഓഫീസുകളിലും പകലും രാത്രിയും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുന്നതിനും പരിശോധനയ്ക്കുള്ള സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും തഹസിൽദാർമാർക്ക് നിർദേശം നൽകി.
Also read : ഹിമാചല്‍പ്രദേശിലെ കുളുവില്‍ വന്‍ ഉരുള്‍പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു
ഈ ദിവസങ്ങളിൽ സ്ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കൺട്രോൾ റൂമുകളിൽ ലഭിക്കുന്ന പരാതികളിന്മേൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് തഹസിൽദാർമാരും റവന്യൂ ഡിവിഷണൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം