നിറം മാത്രമല്ല ഏറെ ആരോഗ്യഗുണവുമുള്ള ഫലമാണ് ഡ്രാഗണ്‍ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ പ്രഭാതഭക്ഷണ സമയമാണ്. രാവിലെ ഇത് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്. എന്നിരുന്നലും അത്താഴത്തിനൊപ്പവും ഈ സൂപ്പര്‍ കളര്‍ഫുള്‍ഫ്രൂട്ട് കഴിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, മഗ്നീഷ്യം, കാത്സ്യം, അയണ്‍ എന്നിവയും ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്.
1. കുടലിന്റെ ആരോഗ്യത്തിന്
ഡ്രാഗണ്‍ ഫ്രൂട്ടിന് മികച്ച പ്രീബയോട്ടിക് ഗുണങ്ങളുണ്ട്, ഇത് കുടലിന്റെ ആരോഗ്യം മികച്ചതാക്കും.
ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനനാളത്തിലെ അണുബാധകളുടെ അപകടസാധ്യത കുറയ്ക്കും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്ന നാരുകളുടെ ഒരു പ്രത്യേക ഘടകമാണ് പ്രീബയോട്ടിക്‌സ്. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ഇവ സഹായിക്കും
2. രോഗപ്രതിരോധ ശേഷിയ്ക്ക്
പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാവുന്നതാണ്. വൈറ്റമിന്‍ സിയുടെയും കരോട്ടിനോയിഡുകളുടെയും സമ്പന്നമായ ഉറവിടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. കൂടാതെ ശ്വേതരക്താണുക്കളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിലൂടെ അണുബാധ തടയുകയും ചെയ്യും.
3. ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറവാണെങ്കില്‍ ദൈനംദിന ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പ്രശ്‌നത്തെ നേരിടാം. ശരീരത്തിന്റെ വിവിധ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നതില്‍ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണത്തെ വിഘടിപ്പിക്കാനും ഊര്‍ജമാക്കി മാറ്റാനും ഇരുമ്പ് ആവശ്യമാണ്. ഡ്രാഗണ്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു.
4.പ്രമേഹ സാധ്യത കുറയ്ക്കുന്നു
ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഇത് നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാനും തടയാനും സഹായിക്കുന്നതിനാല്‍ ഷുഗര്‍ രോഗികള്‍ക്ക് ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാവുന്നതാണ്
5.ചര്‍മ്മത്തിന്
ഡ്രാഗണ്‍ ഫ്രൂട്ട് ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് വരണ്ട ചര്‍മ്മം, മുഖക്കുരു, സൂര്യതാപം എന്നിവയ്‌ക്കെതിരെ പോരാടുന്നു. ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. തിളക്കമുളള ചര്‍മ്മം സ്വന്തമാക്കാന്‍ ഒരു ഗ്ലാസ് ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസ് തയ്യാറാക്കി കുടിക്കാവുന്നതാണ്.
6.കണ്ണിന്റെ ആരോഗ്യത്തിന്
ഡ്രാഗണ്‍ ഫ്രൂട്ട് ബീറ്റാ കരോട്ടിന്റെ നല്ല ഉറവിടമാണ്. ഇത് നേത്ര പ്രശ്‌നങ്ങള്‍ തടയുന്നതിന് സഹായിക്കും
7. അസ്ഥികള്‍ക്ക്
ഡ്രാഗണ്‍ ഫ്രൂട്ടില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ബലത്തിന് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍, ദിവസവും ഒരു ഗ്ലാസ് ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസോ സ്മൂത്തിയോ കുടിക്കാവുന്നതാണ്.
Also Read;ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു ; യുവാവ് മെഡിക്കൽ കോളേജിൽ
8. ഗര്‍ഭിണികള്‍ക്ക് ഉത്തമം
ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്. ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ക്ക് ഗര്‍ഭസ്ഥ ശിശുവിന്റെ ശരിയായ മസ്തിഷ്‌ക വികസനം പ്രോത്സാഹിപ്പിക്കും. ഇതില്‍ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ ബി എന്നിവയും അടങ്ങിയിട്ടുണ്ട്, അതിനാല്‍ തന്നെ ഡ്രാഗണ്‍ ഫ്രൂട്ട് ഗര്‍ഭിണികള്‍ക്ക് അനുയോജ്യമാണ്. ഫോളേറ്റ്, ബി വിറ്റാമിനുകള്‍ ഗര്‍ഭകാലത്ത് അമ്മയ്ക്ക് ഊര്‍ജം നല്‍കും കൂടാതെ, ഇതിലെ മഗ്‌നീഷ്യം സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സങ്കീര്‍ണതകളെ ചെറുക്കാന്‍ സഹായിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം