നിരവധി ആളുകളാണ് ചര്‍മ്മ സംരക്ഷണത്തിനായും അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിച്ച് വരുന്നുണ്ട്. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സത്യത്തില്‍ ചര്‍മ്മത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ടെങ്കിലും ഈ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ശരീയായ വിധത്തില്‍ അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ നിരവധി പ്രശ്‌നങ്ങളിലേയ്ക്ക് ഇത് നയിക്കുന്നുണ്ട്. പലരും ഇതിന്റെ പ്രത്യാഘാതം അറിയാതെ പതിവായി ഉപയോഗിക്കുന്നവരും കുറവല്ല. ചര്‍മ്മ സംരക്ഷണത്തിനായാലും അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനായാലും ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
ചര്‍മ്മ സംരക്ഷണത്തിന് ആപ്പിള്‍ സൈഡര്‍ വിനഗര്‍
ചര്‍മ്മ സംരക്ഷണത്തിന് നമ്മള്‍ക്ക് ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ചാല്‍ നമ്മള്‍ക്ക് നിരവധി ഗുണങ്ങളും ഉണ്ട്. അതില്‍ തന്നെ നമ്മളുടെ ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് ചെയ്യാന്‍ ഇത് സഹായിക്കുന്നുണ്ട്. കാരണം, ഇതില്‍ ചെറുതായി അസിഡിക് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നുണ്ട്.ഇവ കൂടാതെ, ഇതില്‍ ആന്റിബാക്ടീരിയല്‍ അതുപോലെ ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും
ഇതില്‍ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ മുഖക്കുരു വരുന്നത് തടയാന്‍ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, മുഖക്കുരുമൂലമുള്ള പാടുകള്‍ അകറ്റാനും ഇത് സഹായിക്കുന്നതാണ്. ഇത് കൂടാതെ, മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും അതുപോലെ തന്നെ ചര്‍മ്മം നല്ലപോലെ സോഫ്റ്റാക്കി എടുക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.അതുപോലെ ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല ഈവണ്‍ ടോണ്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ചില കണ്ടെത്തലുകള്‍ പ്രകാരം ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നത് സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, ഇത് പ്രായം കൂടാതെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതായും പറയുന്നു.
ശരീരഭാരം കുറയ്ക്കാന്‍
പലരും ശരീരഭാരം കുറയ്ക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിച്ച് വരുന്നുണ്ട്. രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നവരും കുടച്ച് അതിന് ഫലം നേടിയവരും ഉണ്ട്. ഇത്തരത്തില്‍ രാവിലെ തന്നെ കുടിക്കുമ്പോള്‍ ഇതിന് നമ്മളുടെ വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്താതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്
നമ്മള്‍ നല്ലതാണ് എന്ന് കരുതി ഏതൊരു സാധനവും അമിതമായി കഴിക്കുന്നത് സത്യത്തില്‍ പലവിധത്തിലുള്ള ദോഷവശങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാണ്. അതുപോലെ തന്നെയാണ് ആപ്പിള്‍ സൈഡര്‍ വിനിഗറും. നമ്മള്‍ സ്ഥിരമായി അല്ലെങ്കില്‍ അമിതമായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ചര്‍മ്മത്തില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്ന് വരാം.
ആപ്പിള്‍ സൈഡര്‍ വിനിഗറിന് അസിഡിക് സ്വഭാവമാണ് ഉള്ളത്. അമിതമായി അല്ലെങ്കില്‍ പതിവായി അസിഡിക് സ്വഭാവമുള്ള ഒരു വസ്തു ഉപയോഗിച്ചാല്‍ ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തടിപ്പ്, പുകച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ വരുന്നതിലേയ്ക്ക് നയിക്കും. അതുപോലെ തന്നെ, അമിതമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ പിഎച്ച് ലെവല്‍ വ്യത്യാസപ്പെടുത്തുന്നതിലേയ്ക്ക് നയിക്കുന്നു. ഇവ കൂടാതെ, ചര്‍മ്മം അമിതമായി വരണ്ട് പോകുന്നതിലേയ്ക്കും, എക്‌സിമ പോലെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അത് വഷളാകാനും കാരണമാകുന്നു.
ഇത് മാത്രമല്ല, മുഖക്കുരു കുറയ്ക്കാന്‍ പുരട്ടുന്നവര്‍ ഇത് അമിതമായി പുരട്ടിയാല്‍ സത്യത്തില്‍ ഇത് മുഖക്കുരു വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ ചര്‍മ്മത്തിലെ നിറവ്യത്യാസത്തിനും ഇത് ഒരു കാരണമാകുന്നുണ്ട്. അതിനാല്‍, ചര്‍മ്മത്തില്‍ ഇത്തരം സാധനങ്ങള്‍ അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ, മിതമായ അളവില്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. അതുപോലെ, മുഖത്ത് പുരട്ടാന്‍ എടുക്കുമ്പോള്‍ ഇത് നേര്‍പ്പിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ശരീരഭാരം കുറയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
സത്യത്തില്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് താല്‍ക്കാലികമായി മാത്രമാണ് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുക. ഇത് വിശപ്പനെ നിയന്ത്രിച്ച് അമിതമായിട്ടുള്ള കൊഴുപ്പിനെ കുറയക്കാന്‍ സഹായിക്കുമെങ്കിലും ഇതിന്റെ ഉപയോഗം നിര്‍ത്തിയാല്‍ സാവധാനത്തില്‍ നിങ്ങള്‍ക്ക് പഴയപോലെ ശരീരഭാരം വരുന്നതായിരിക്കും. അതുപോലെ തന്നെ ഇത് അമിതമായി കഴിച്ചാല്‍ വയറ്റില്‍ അസിഡിറ്റി വര്‍ദ്ധിക്കുന്നതിന് ഇത് കാരണാണ്. അതുപോലെ, പലവിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ ഇത് ഉണ്ടാക്കും.അ തിനാല്‍, സ്ഥിരമായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാതിരിക്കാം. ഉപയോഗികകുകയാണെങ്കില്‍ ഒരു ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരം ഉപയോഗിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം