നമ്മളുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഒരു മിനറല്‍ ആണ് കാല്‍സ്യം. കാല്‍സ്യം ശരീരത്തില്‍ ഉണ്ടെങ്കില്‍ മാത്രമാണ് നമ്മളുടെ എല്ലുകള്‍ക്ക്, പല്ലുകള്‍ക്ക് അതുപോലെ തന്നെ നമ്മളുടെ പേശികള്‍ക്കെല്ലാം നല്ല ബലം ലഭിക്കാനും കാല്‍സ്യം അനിവാര്യമാണ്. പൊതുവില്‍ കാല്‍സ്യം ലഭിക്കാന്‍ കുട്ടികള്‍ക്കെല്ലാം പാല് ആണ് നല്‍കാറുള്ളത്. മികവരുടേയും ഒരു ധാരണയില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നത് പാലില്‍ മാത്രമാണ് എന്നാണ്. എന്നാല്‍, പാലിലും പാല് ഉല്പന്നങ്ങളിലും മാത്രമല്ല, അല്ലാതേയും കാല്‍സ്യം അടങ്ങിയിരിക്കുന്ന ആഹാരസാധനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ഇലക്കറികള്‍
നമ്മളുടെ ചീര, കാബേജ്, ഉലുവയുടെ ഇല എന്നിവയിലെല്ലാം കാല്‍സ്യം നല്ലപോലെ അടങ്ങിയിട്ടുണ്ട്. നമ്മളുടെ നാട്ടില്‍ തന്നെ പല തരത്തിലുള്ള ചീര ലഭ്യമാണ്. അതില്‍ ചീര ഏതായാലും കുട്ടികള്‍ക്ക് കഴിക്കാന്‍ വെച്ച് കൊടുക്കാവുന്നതാണ്. ചില കുട്ടികള്‍ പാല് കഴിക്കാന്‍ അതുപോലെ, തൈര്, നെയ്യ് എന്നിവ കഴിക്കാന്‍ മടി കാണിക്കാറുണ്ട്. ഈ കുട്ടികള്‍ക്ക് ചീര കൊടുക്കാവുന്നതാണ്.അതുപോലെ, തന്നെ ചീര കഴിക്കാന്‍ മടിയാണെങ്കില്‍ അതില്‍ മുട്ട ചിക്കിയിട്ട് ചേര്‍ത്ത് കൊടുക്കുന്നത് കുട്ടികള്‍ കഴിക്കും. ഇത്തരത്തില്‍ കഴിക്കാന്‍ നല്‍കുന്നതും നല്ലതാണ്. മുട്ട കൂടി ചേര്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കും. അതുപോലെ തന്നെ മുട്ടയുടെ മഞ്ഞയില്‍ വിറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. നമ്മളുടെ ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യപ്പെടണമെങ്കില്‍ വിറ്റമിന്‍ ഡി വേണം. ഇത് ലഭിക്കാനും മുട്ട ചേര്‍ക്കുന്നത് സഹായിക്കും.
പഴങ്ങള്‍
ഇലക്കറികളില്‍ നിന്ന് മാത്രമല്ല, പഴങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് കാല്‍സ്യം ലഭിക്കുന്നതാണ്. ഇതിനായി, ഓറഞ്ച്, അത്തിപ്പഴം, ബ്ലാക്ക്ബെറീസ് എന്നിവ ആഹാരത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് കാല്‍സ്യം ശരീരത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ തന്നെ ഇവയില്‍ വിറ്റമിന്‍ സി അങ്ങിയിരിക്കുന്നതിനാല് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നതാണ്.
നട്സ്, സീഡ്സ്
എള്ള്, ചിയ സീഡ്സ്, ബദാം എന്നിവ ഒരു നേരം ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇവയും കാല്‍സ്യത്തിന്റെ ഉറവിടങ്ങളായതിനാല്‍ തന്നെ ശരീരത്തിന് നല്ലതാണ്. അതുപോലെ, ബദാം ആയാലും ചിയ സീഡ്സ് ആയാലും കുറഞ്ഞ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ബദാം അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. അതിനാല്‍, രാവിലെ കുതിര്‍ത്ത ബദാം ഒറു മൂന്നോ നാലോ എണ്ണം കഴിക്കാവുന്നതാണ്. അതുപോലെ, ബദാം പാല് കുട്ടികള്‍ക്ക് നല്‍കുന്നതും നല്ലതാണ്. അത്തിപ്പഴം ഉണക്കിയതാണെങ്കില്‍ അത് കുതിര്‍ത്ത് കൊടുക്കാവുന്നതാണ്.
പച്ചക്കറികള്‍
ബ്രോക്കോളി, വെണ്ടക്ക, ബീന്‍സ്, പയര്‍ എന്നിവയെല്ലാം കഴിക്കുന്നതിലൂടേയും നമ്മള്‍ക്ക് കാല്‍സ്യം ശരീരത്തില്‍ എത്തുന്നുണ്ട്. ബ്രോക്കോളി പൊതുവില്‍ പലമലയാളി വീടുകളിലും പതിവല്ലെങ്കിലും വെണ്ടക്കയും പയറുവര്‍ഗ്ഗങ്ങളും മിക്ക വീടുകളിലും ണ്ടായിരിക്കും. അതിനാല്‍, ഇത്തരം പച്ചക്കറികള്‍ വാങ്ങി കറിവെച്ച് കഴിക്കുന്നത് നല്ലതാണ്.
വിറ്റമിന്‍ ഡി
നമ്മള് കാല്‍സ്യം കുറവ് കണ്ടെത്തിയാല്‍ അതിന്റെ ഒപ്പം തന്നെ വിറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കാരണം, ശരീരത്തില്‍ വിറ്റമിന്‍ ഡി ഉണ്ടെങ്കില്‍ മാത്രമാണ് കാല്‍സ്യവും ശരീരത്തിലേയ്ക്ക് കൃത്യമായി ആഗിരണം ചെയ്യപ്പെടുക. വിറ്റമിന്‍ ഡി ശരീരത്തില്‍ എത്തുന്നതിന് രാവിലെ വെയില് കൊണ്ടിട്ട് കാര്യമില്ല. പകരം, ഉച്ചയ്ക്ക് ഒരു 10 അല്ലെങ്കില്‍ 15 മിനിറ്റ് വെയില് കൊള്ളാവുന്നതാണ്. അല്ലെങ്കില്‍ വിറ്റമിന്‍ ഡി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്. ഇതിനായി മീന്‍, മുട്ടയുടെ മഞ്ഞ, കൂണ്, ഓറഞ്ച്, പാല് ഉല്പന്നങ്ങള് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതില്‍ നിന്നെല്ലാം തന്നെ നിങ്ങള്‍ക്ക് വിറ്റമിന്‍ ഡി ലഭിക്കുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം