ഇസ്ലാമാബാദ്: തോഷഖാന കേസിൽ തന്നെ അറസ്റ്റ് ചെയ്തതിനെതിരെ മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ സമർപ്പിച്ച ഹർജി ഇസ്ലാമാബാദ് ഹൈകോടതി ഇന്ന് പരിഗണിക്കും. ഹൈകോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റിസ് താരിഖ് മഹ്മൂദ് ജഹാൻഗിരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ആഗസ്റ്റ് അഞ്ചിന് സെഷൻസ് കോടതി ജഡ്ജി ഹുമയൂൺ ദിലാവറിന്റെ ഉത്തരവനുസരിച്ചാണ് 70കാരനായ ഇംറാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ വിൽപന നടത്തിയ പണം വെളിപ്പെടുത്തിയില്ലെന്ന കേസിലാണ് ഇസ്ലാമാബാദിലെ വിചാരണക്കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചത്. രണ്ടുവർഷത്തിലധികമുള്ള തടവ് ശിക്ഷയായതിനാൽ അധികാരസ്ഥാനങ്ങളിലെത്തുന്നതിൽനിന്ന് അഞ്ചുവർഷത്തെ വിലക്കും നേരിടണം. ഇന്ന് അനുകൂല ഉത്തരവുണ്ടായാൽ റാവൽപിണ്ടിയിലെ ജയിലിലുള്ള ഇംറാന്റെ മോചനത്തിന് വഴിതെളിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം