കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നാളെ ചോദ്യംചെയ്യലിനു ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഇ ഡി ഓഫിസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്.
മോൻസനുമായുള്ള സാമ്പത്തിക ഇടപാടിലാണ് ഇ ഡി സുധാകരനെ ചോദ്യം ചെയ്യുക. മോൻസൺ മാവുങ്കൽ കെ സുധാകരന് പണം കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാരുടെ മൊഴി. കൂടാതെ സുധാകരന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ടെന്നാണ് ഇ ഡി കണ്ടെത്തൽ. ഇക്കാര്യത്തിലാണ് നാളെ ചോദ്യം ചെയ്യൽ.
നേരത്തെ ക്രൈം ബ്രാഞ്ച് പുരാവസ്തു തട്ടിപ്പിൽ സുധാകരനെ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം