ബൈക്കിൽ എംഡിഎംഎ കടത്ത്, എക്സൈസിന്റെ ഓണം ഡ്രൈവിൽ വലയിലായി യുവാവ്

തിരുവനന്തപുരം: ബൈക്കിൽ കടത്തികൊണ്ട് വന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കുമാരപുരം താമര ഭാഗം ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകാന്ത് (36) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.

also read.. വഞ്ചിയൂർ കോടതിയിൽ പ്രതി സാക്ഷിയെ കുത്തി വീഴ്ത്തി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ വൈകിട്ട് വിഴിഞ്ഞം കോവളം ഭാഗത്തായിരുന്നു പരിശോധന.

ബൈക്കിൽ നിന്ന് 14.94 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ഷാജു (ഗ്രേഡ്), സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, പ്രസന്നൻ, അഖിൽ ശാലിനി എന്നിവർ ഉൾപ്പെടുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News