ശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങളിൽപ്പെടുന്ന ഒന്നാണ് സോഡിയം. എങ്കിലും അമിതമായി ഉപയോഗിച്ചാൽ ഹൃദ്രോഗം,പക്ഷാഘാതം, അകാലമരണം എന്നിവയ്ക്കുള്ള സാധ്യത കൂട്ടും. ഉപ്പിൽ സോഡിയം കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മർദം കൂട്ടും. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും.
ഭക്ഷണത്തിൽ നിന്ന് കൂടുതൽ അളവിൽ ഉപ്പ് അടങ്ങിയ പ്രോസസ് ചെയ്തതും ക്യാനിലടച്ച ഭക്ഷണവും അനാരോഗ്യകരമായ ജങ്ക്ഫുഡും ഒഴിവാക്കണം. പകരം ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം…പാചകം ചെയ്യുമ്പോൾ ഉപ്പിനു പകരം രുചി കൂട്ടാൻ ഇഷ്ടവിഭവങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധച്ചെടികൾ, വെളുത്തുള്ളി മുതലായവ ചേര്‍ക്കാം.ഉരുളക്കിഴങ്ങ് ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, ക്രാക്കേഴ്സ് തുടങ്ങിയ ഉപ്പുകൂടിയ സ്നാക്ക്സ് ഒഴിവാക്കുക.
Also Read;പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കും, സര്‍ക്കാര്‍ ഹര്‍ഷിനക്കൊപ്പമാണ്; ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ദിവസവും ഉള്ള സോഡിയം ഉപയോഗം 2,300 മിഗ്രാമിലും കുറവ് അല്ലെങ്കിൽ ഒരു ടീ സ്പൂൺ ആയിരിക്കാൻ ശ്രദ്ധിക്കണം. …
സോഡിയം കൂടുതലടങ്ങിയ പാക്കേജേഡ് ഫുഡും പ്രീകുക്ക് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക. സാലഡ് ഡ്രസിങ്ങുകളും കെച്ചപ്പും ഒഴിവാക്കുക. ഇവയിൽ സോഡിയം കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം