മോസ്കോ: റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലൂണ~25 പേടകം ചന്രേ്ദാപരിതലത്തില്‍ ഇടിച്ചിറങ്ങി തകര്‍ന്നു. ദൗത്യം പരാജയപ്പെട്ടതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് സ്ഥിരീകരിച്ചു.
also read.. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ രണ്ടാമത്
1976ന് ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യമായിരുന്നു ഇത്. ഓഗസ്ററ് 11നായിരുന്നു ഇതു വിക്ഷേപിച്ചത്. ഓഗസ്ററ് 21ന് ചന്രേ്ദാപരിതലത്തില്‍ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, ചാന്ദ്ര ദൗത്യത്തില്‍ പാളിച്ചകള്‍ സംഭവിച്ചതായി റോസ്കോസ്മോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലംവയ്ക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ~25 പേടകത്തെ മാറ്റാന്‍ സാധിച്ചിരുന്നില്ല.
ചന്ദ്രന് 18 കി.മീ അരികിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാന്‍ നടത്തിയ ജ്വലനത്തില്‍ പിഴവുണ്ടായിരുന്നു. ഈ പിഴവ് മൂലം ലാന്‍ഡറിന് വ്യതിയാനമുണ്ടായെന്നും ചന്രേ്ദാപരിതലത്തില്‍ അതിവേഗതയില്‍ ഇടിച്ചു തകരുകയായിരുന്നു എന്നുമാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ ചന്ദ്രയാന്‍~3 ദൗത്യം ഓഗസ്ററ് 23ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനിരിക്കെയാണ് ലൂണയുടെ തകര്‍ച്ച. ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ ലാന്‍ഡര്‍ മൊഡ്യൂളിന്‍റെ അവസാന ഡീബൂസ്ററിങ് ഘട്ടവും (വേഗം കുറക്കുന്ന പ്രക്രിയ) വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ചരിത്രത്തില്‍ മൂന്നു രാജ്യങ്ങള്‍ മാത്രമാണ് ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്: സോവിയറ്റ് റഷ്യക്കു പുറമെ, യു.എസും ചൈനയും. സോവിയറ്റ് ഇല്ലാത്ത റഷ്യയും ഇന്ത്യയും ഏകദേശം ഒരേ സമയം എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. 2019ല്‍ ഇന്ത്യ നടത്തിയ ദൗത്യവും അവസാന നിമിഷം പരാജയപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം