പുത്തന്‍ ടെക്നോളജികള്‍ നമ്മുടെ ജീവിതം സുഗമമാക്കുന്നുണ്ടെങ്കിലും ഇതിന്റെ ഭാഗമായി ചില ആരോഗ്യ പ്രശ്നങ്ങളും നമ്മെ അലട്ടാം. അത്തരത്തില്‍ ടിവിയോ, മറ്റു ഡിജിറ്റല്‍ സ്ക്രീനുകളോ ഏറെ നേരം നോക്കിയിരുന്നാല്‍ കണ്ണുകള്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് ‘ഡിജിറ്റല്‍ ഐ സ്ട്രെയിന്‍.’ കണ്ണുകള്‍ക്കു കഴപ്പ്, ചെറിയ തലവേദന, കാഴ്ചയ്ക്കു മങ്ങല്‍, കണ്ണുകള്‍ക്കു ചൊറിച്ചില്‍, ചെറിയ തോതില്‍ വെള്ളം വരിക തുടങ്ങിയ പ്രശ്നങ്ങള്‍ ഇതു മൂലം ഉണ്ടാകാറുണ്ട്.
ശ്രദ്ധിക്കേണ്ടത്
രാത്രിയില്‍ ടിവിയോ, കംപ്യൂട്ടര്‍ പോലുള്ള മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളോ ഉപയോഗിക്കുന്ന മുറിയില്‍ വെളിച്ചം ശരിയായ രീതിയിലുണ്ടെന്ന് ഉറപ്പു വരുത്തണം. തിയറ്ററിലേതു പോലുള്ള അനുഭവം കിട്ടാന്‍ വേണ്ടി മുറിയില്‍ വെളിച്ചം ഒഴിവാക്കുകയാണെങ്കില്‍ അതു കണ്ണിനു പ്രശ്നമാണ്. ടിവിയുടെയോ, ഡിജിറ്റല്‍ സ്ക്രീനുകളുടെയോ ‘ബ്രൈറ്റ്നെസ്’ കണ്ണുകള്‍ക്ക് അനുയോജ്യമായ രീതിയിലേക്ക് ക്രമീകരിക്കണം. ഡിജിറ്റല്‍ സ്ക്രീനുകള്‍ ‘ഐ പ്രൊട്ടക്ഷന്‍ മോഡില്‍’ ക്രമീകരിക്കുന്നതാണ് ഉത്തമം.
കണ്ണിനു സമാന്തരമായി തന്നെ സ്ക്രീനുകള്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. സ്ക്രീനുകളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കരുത്. കണ്ണുകള്‍ക്കു നനവ് കൊടുക്കുന്നതു കണ്ണുനീരാണ്. ഇമവെട്ടുമ്പോഴാണ് ഈ നനവ് കണ്ണുകളിലേക്കു മുഴുവന്‍ വ്യാപിക്കുന്നത്. ഇമവെട്ടുന്നതു കുറയുമ്പോള്‍ കണ്ണുകളില്‍ നനവ് കുറയും. ഇതു കൂടാതെ കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കണമെങ്കില്‍ ശരിയായ ഉറക്കവും അനിവാര്യമാണ്. സ്ഥിരമായി ഉറക്കമൊഴിക്കുന്നതു കണ്ണിനും ആരോഗ്യത്തിനും നല്ലതല്ല. ഉറക്കം നഷ്ടപ്പെടുന്നതു കൂടുകയാണെങ്കില്‍ കണ്ണുകള്‍ക്കു ചുറ്റും കറുത്ത നിറം വരാനുള്ള സാധ്യത കൂടുതലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം