കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ഒന്നാണ് ക്യാരറ്റ് . ഇത് പോഷകഗുണങ്ങളാലും സമ്പന്നമാണ്.
ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും കുറവാണ് ക്യാരറ്റിന്റെ മറ്റൊരു സവിശേഷത. വിറ്റാമിന്‍ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവയെല്ലാം ചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 6 ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും. ക്യാരറ്റ് ജ്യൂസില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ഇലാസ്തികതയ്ക്കും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും സ്ട്രോക്ക് സാധ്യത തടയുകയും ചെയ്യുന്നു. കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്ന ല്യൂട്ടിന്‍, ലൈക്കോപീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ്. ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ എ ആരോഗ്യകരമായ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ക്യാരറ്റിലെ നാരുകളുടെ ഗണ്യമായ അളവ് ദഹനത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നാരുകള്‍ ദഹനം സുഗമമാക്കുകയും മലബന്ധം പോലുള്ള അവസ്ഥകളെ തടയുകയും ചെയ്യുന്നു. ക്യാരറ്റിലെ ഉയര്‍ന്ന ഫൈബര്‍ അംശം ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ധമനികളുടെയും രക്തക്കുഴലുകളുടെയും ചുമരുകളില്‍ നിന്ന് അധിക എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം