അബുദാബി: കനത്ത മഴയിലും അസ്ഥിര കാലാവസ്ഥയിലും സൂക്ഷ്മതയോടെ വാഹനമോടിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി പൊലീസ്. മഴയുള്ള സന്ദർഭങ്ങളിൽ തടാകം, ഇലക്ട്രിക് കേബിൾ, മരങ്ങൾ എന്നിവയിൽനിന്ന് അകലം പാലിക്കണം. നിയമലംഘകർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
also read.. റോഡരികിൽ മരിച്ച അജ്ഞാതൻ ആലുവ സ്വദേശി
കുത്തിയൊലിക്കുന്ന തടാകത്തിലേക്കു വാഹനവുമായി പ്രവേശിക്കുന്നവർക്ക് 2000 ദിർഹമാണ് പിഴ. 23 ബ്ലാക് പോയിന്റിനു പുറമെ 60 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
മഴയുള്ള സമയങ്ങളിൽ തടാകത്തിനരികെയും മലവെള്ളപ്പാച്ചിലിനു സമീപവും ഡാം പരിസരത്തും ഒത്തുചേർന്നാൽ 1000 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ. ഗതാഗതം തടസ്സപ്പെടുത്തുകയോ ആംബുലൻസിനും സുരക്ഷാ വാഹനങ്ങൾക്കും വഴി നൽകാതിരിക്കുകയോ ചെയ്യുന്നവർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ. 60 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ വേഗപരിധി മണിക്കൂറിൽ 80 കി.മി ആയി കുറയും. അശ്രദ്ധമായി വാഹനമോടിക്കരുത്.
പുറത്തേക്ക് വ്യക്തമായി കാണത്തക്കവിധം വാഹനത്തിന്റെ ഗ്ലാസുകൾ വൃത്തിയായിരിക്കണം. നിലവാരമില്ലാത്തതും കേടായതുമായ ടയറുകൾ മാറ്റണം. സുരക്ഷിത അകലം പാലിച്ച് അപകടം ഒഴിവാക്കണം. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും ഓർമിപ്പിച്ചു. പൊലീസിന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ബോധവത്കരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം