പോഷകങ്ങളുടെ കലവറയാണ് ഉരുളക്കിഴങ്ങ്. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രൊലൈറ്റുകളും വൈറ്റമിൻ സി യും ഇതിലുണ്ട്. ഉരുളക്കിഴങ്ങ് ആരോഗ്യകരമാണ് എന്നാൽ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ഫ്രഞ്ച്ഫ്രൈസ് ആയും പ്രോസസ് ചെയ്തും ഉപയോഗിക്കുമ്പോൾ ഇത് ഗ്ലൈസെമിക്ലോഡ് കൂട്ടുകയുംഅനാരോഗ്യകരമാകുകയും ചെയ്യും. പകരം ബേക്ക് ചെയ്തോ ലീൻ പ്രോട്ടീനുകൾക്കൊപ്പമോ ഉപയോഗിക്കാം. വൈറ്റമിൻ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രതിരോധശക്തി വർധിപ്പിക്കുന്നു വൈറ്റമിൻ സി അടങ്ങിയ ഉരുളക്കിഴങ്ങ് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു.
നാരുകൾ.
ഉരുളക്കിഴങ്ങിലടങ്ങിയ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കാനും വിശപ്പകറ്റാനും ഉരുളക്കിഴങ്ങിലെ നാരുകൾ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം ഇതുമൂലം അകലുകയും ശരീരഭാരം കുറയുകയും ചെയ്യും.
ആരോഗ്യകരമായ അന്നജം.
കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ് ഉരുളക്കിഴങ്ങ്. ശരീരം ഇതിനെ സാവധാനത്തിൽ മാത്രമേ വിഘടിപ്പിക്കുകയുള്ളൂ. ഊർജം പുറന്തള്ളുന്നതും സാവധാനത്തിൽ തന്നെ. ക്ഷീണവും തളർച്ചയും അകറ്റി ഊർജം നിലനിർത്താൻ ഇതു മൂലം സാധിക്കുന്നു.
Also Read;അത്തം പിറന്നു; ഇനി പത്ത് നാൾ; പൂക്കളമൊരുക്കി പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍
പൊട്ടാസ്യം…
പൊട്ടാസ്യം ധാരാളം ഉള്ളതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. മറ്റ് വൈറ്റമിനുകളും ധാതുക്കളും ഉരുളക്കിഴങ്ങിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും ആരോഗ്യകരമാകുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കാലറി കുറവ്…
ഉരുളക്കിഴങ്ങിൽ കാലറിയും കൊഴുപ്പും കുറവാണ്. 100 ഗ്രാം ഉരുളക്കിഴങ്ങളിൽ 77 കാലറി, 2 ഗ്രാം പ്രോട്ടീൻ, 2 ഗ്രാം ഫൈബർ ഇവയാണുള്ളത്. മറ്റ് പല ഭക്ഷണങ്ങളിലും കാലറിയും കൊഴുപ്പും വളരെ കൂടുതലായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം