ഓണസമയങ്ങളില്‍ നമ്മുടെയൊക്കെ വീടുകളിലുണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവമാണ് കളിയോടക്ക അല്ലെങ്കിൽ ചീഡ. കളിയോടക്ക എല്ലാവർക്കും ഇഷ്ടമാണെങ്കിലും അത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് പലര്‍ക്കും അറിയില്ല.
വളരെ സിംപിളായി നമുക്ക് കളിയോടക്ക തയ്യാറാക്കിയാലോ ?
read also…സോളാര്‍ പീഡനക്കേസ്; കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു
ചേരുവകള്‍
1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
2. അപ്പപ്പൊടി – രണ്ടു കപ്പ്
3. വെണ്ണ – ഒരു ചെറിയ സ്പൂണ്‍
4. ബേക്കിങ് സോഡ – കാല് ടീ സ്പൂണ്‍
5. ഉപ്പ്, വെള്ളം – പാകത്തിന്
6. എള്ള് – ഒരു ചെറിയ സ്പൂണ്‍
7. ജീരകം – കാല് ടീ സ്പൂണ്‍
8. വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടി ചെറുതീയില്‍ വച്ച്, തേങ്ങ ചേര്‍ത്തു വെള്ളമയം മുഴുവനും വലിയുന്നതു വരെ ഇളക്കുക.തേങ്ങയുടെ വെള്ളനിറം നഷ്ടപ്പെടരുത്.അപ്പപ്പൊടി ഒരു വലിയ പാത്രത്തിലേക്ക് ഇട്ട ശേഷം , വെണ്ണയും സോഡാപ്പൊടിയും ചേര്‍ത്തു പുട്ടിനെന്ന പോലെ നനയ്ക്കുക.ഇതിലേക്കു പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു നന്നായി തേച്ചു കുഴയ്ക്കണം.എള്ളും ജീരകവും ചേര്‍ത്തു വീണ്ടും കുഴയ്ക്കണം.പിന്നീട് തേങ്ങ ചുരണ്ടിയതും ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക.ഈ മാവില്‍ നിന്നും ചെറിയ നെല്ലിക്ക വലുപ്പത്തില്‍ മാവെടുത്ത് അധികം ബലം കൊടുക്കാതെ ഉരുട്ടണം.ചൂടായ വെളിച്ചെണ്ണയില്‍ അല്പാല്പം വീതം ഇട്ട് ചെറുതീയില്‍ വറുത്തു കോരുക
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം