കല്പറ്റ: മുട്ടില്‍ മരംമുറി കേസ് അന്വേഷണ സംഘത്തില്‍ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യമുന്നയിച്ച് താനൂര്‍ ഡി.വൈ.എസ്.പി ബെന്നി ഡിജിപിക്ക് കത്ത് നല്‍കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് കത്ത് നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന സ്ഥാനത്തത് നിന്ന് തന്നെ മാറ്റണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ തുടരാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ തുടരാനാകില്ലെന്നും കത്തില്‍ പറയുന്നു. കത്ത് ഡിജിപിയുടെ പരിഗണനയിലാണ്. എന്ത് നടപടി സ്വീകരിക്കുമെന്നത്തില്‍ വ്യക്തത വരേണ്ടതുണ്ട്.
Also read : പുതുപ്പള്ളി തിരഞ്ഞെടുപ്പ്; 7 പേരുടെ പത്രിക അംഗീകരിച്ചു, 3 പേരുടേത് തള്ളി
മുട്ടില്‍ മരമുറി കേസ് അന്വേഷണ സംഘത്തെ നയിക്കുന്നത് താനൂര്‍ ഡി.വൈ.എസ്.പി ബെന്നിയാണ്. അഗസ്റ്റിന്‍ സഹോദരങ്ങളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതും ഇദ്ദേഹമായിരുന്നു. പ്രായപരിധി പരിശോധനയ്ക്കൊപ്പം മരങ്ങളുടെ ഡിഎന്‍എ പരിശോധനയും പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടി തുടങ്ങിയിരുന്നു. ഈ മാസം അവസാനത്തോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുന്നതിനിടെയാണ് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂര്‍ ഡിവൈഎസ്പി ഡിജിപിക്ക് കത്ത് നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം