ലഡാക്ക്: മകന് ബുദ്ധമതക്കാരിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനെ അച്ഛനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി ബിജെപി. ലഡാക്കിലെ വൈസ് പ്രസിഡന്റ് നസീര്‍ അഹമ്മദി പുറത്താക്കിയത്. സംഭവം സാമുദായിക സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും ഭീഷണിയാണെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. നസീറിന് സംഭവത്തില്‍ പങ്കുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാനും പാര്‍ട്ടി സമയം അനുവദിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പ് നസീര്‍ അഹമ്മദിന്റെ മകന് മന്‍സൂര്‍ അഹമ്മദ് ഒളിച്ചോടി ഒരു ബുദ്ധമതക്കാരിയെ വിവാഹം കഴിച്ചത്. തനിക്ക് ഇവര്‍ എവിടെയെന്ന് അറിയുമായിരുന്നില്ലെന്നും സൗദിയില്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി താന്‍ പോയ സമയത്തായിരുന്നു മകന്റെ വിവാഹമെന്നും പാര്‍ട്ടി നേതൃത്വത്തെ നാസിര്‍ അഹമ്മദ് അറിയിച്ചു. ഈ വിശദീകരണം തള്ളിയാണ് പാര്‍ട്ടി അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
Also read : പുതുപ്പള്ളി തിരഞ്ഞെടുപ്പ്; 7 പേരുടെ പത്രിക അംഗീകരിച്ചു, 3 പേരുടേത് തള്ളി
സംഭവം ലഡാക്കില്‍ സാമുദായിക സഹവര്‍ത്തിത്വത്തെ വളരെയധികം ബാധിച്ചതിനാലാണ് തീരുമാനമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. താനും കുടുംബവും ഈ വിവാഹത്തിന് എതിരായിരുന്നുവെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം നസീര്‍ അഹമ്മദ് പ്രതികരിച്ചു. ഒരു മാസമായി മകനും ഭാര്യയും എവിടെയാണെന്ന് അറിയില്ല. ഇരുവരേയും കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. താനും കുടുംബവും ഈ വിവാഹത്തിന് എതിരാണ് എന്നിരിക്കെ മകന്റെ വിവാഹത്തിന് തന്നെ എന്തിനാണ് ഉത്തരവാദിയാക്കുന്നതെന്ന് അറിയില്ലെന്നും നസീര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം