കൊല്ലം: പത്തനാപുരം മണ്ഡലത്തിൽ പിഡബ്ല്യുഡി റോഡ് അനുവദിക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് മര്യാദ കാണിക്കണമെന്നും വിമർശനവുമായി കെ.ബി ഗണേഷ് കുമാർ എംഎല്‍എ. നിയമസഭയിൽ സീനിയോറിറ്റിയുള്ള തന്നെ റിയാസ് വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. സിനിമാ നടനാണെന്ന കാര്യത്തിൽ പരിഗണിക്കേണ്ട, 20 വർഷം മുൻപ് മന്ത്രിയായ ആളെന്ന നിലയിൽ മര്യാദ ആവാം എന്നും എംഎൽഎ പറഞ്ഞു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read : തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 50ഓളം പേര്‍ക്ക് പരിക്ക്
പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും പിഡബ്ല്യുഡി ഈ വർഷം അനുവദിച്ചിട്ടില്ല. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ല. എന്നാൽ മുൻ മന്ത്രി ജി.സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നു എന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. പുതിയ റോഡിന് ഫണ്ട് അനുവദിച്ചതിൽ ജി.സുധാകരന്റെ ചിത്രം വെയ്ക്കാതിരുന്നതിന് സംഘാടകരെ എംഎൽഎ വിമർശിക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം