വ്യായാമവും ജീവിതരീതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നിരവധി ഗവേഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്. എത്രത്തോളം വ്യായാമത്തിനായി സമയം കണ്ടെത്തുന്നുവോ അത്രത്തോളം ആരോഗ്യവും മെച്ചപ്പെടും. എന്നാൽ യൗവനത്തിൽ വ്യായാമത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നാൽ ഒമ്പതോളം കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കാം എന്നതുസംബന്ധിച്ച പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്……
വ്യായാമവും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പും ഗവേഷണങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നടത്തിയ വിശാലമായ പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.മുപ്പത്തിമൂന്നിനും അതിനുമുകളിലും പ്രായമുള്ളവരിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ഓട്ടം, സൈക്ലിങ്, നീന്തൽ തുടങ്ങിയ എയറോബിക് വ്യായാമങ്ങളിൽ സജീവമായിരുന്നവരിൽ ശ്വാസകോശാർബുദ സാധ്യത 42ശതമാനം കുറവായിരുന്നു എന്നു കണ്ടെത്തി. ഇക്കൂട്ടരിൽ കരളിലെ കാൻസറിനുള്ള സാധ്യത 40 ശതമാനവും അന്നനാളത്തിലെ കാൻസറിനുള്ള സാധ്യത 39 ശതമാനവും കുറവാണെന്ന് പഠനത്തിൽ പറയുന്നു.
കഴുത്തിലെയും തലയിലെയും കാൻസർ, ഉദരാർബുദം, പാൻക്രിയാറ്റിക് കാൻസർ, കിഡ്നിയിലെ കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യതയും കുറവായിരുന്നു എന്നു ഗവേഷണത്തിൽ തെളിഞ്ഞു.മാർച്ചിൽ പുറത്തിറങ്ങിയ മറ്റൊരുപഠനത്തിൽ പതിനൊന്ന് മിനിറ്റ് വ്യായാമം ചെയ്യുന്നതുപോലും പലയിനം കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു.അതേസമയം ചിലപരിമിതികളും പഠനത്തിനുണ്ട്. അതിലൊന്ന് സ്ത്രീകളെ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത പഠനമാണിതെന്നതാണ്.
Also Read;സപ്ലൈകോ ഓണം ഫെയർ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
വ്യായാമം ആരംഭിക്കും മുമ്പ് ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, അവ ഏതൊക്കെയെന്ന് നോക്കാം. …
.എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്…….
.ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാന്‍ തുടങ്ങാം. നടത്തം, ഓട്ടം, നീന്തല്‍, വിവിധതരം കളികള്‍, ജിമ്മിലെ വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
.
ജിമ്മിലാണെങ്കില്‍ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിള്‍, ട്രെഡ് മില്‍ തുടങ്ങിയവയിലേക്ക് കടക്കാവൂ.
.വ്യായാമത്തിന് മുന്‍പ് വാം അപ് നിര്‍ബന്ധമാണ്. കൈകാലുകള്‍ക്ക് സ്‌ട്രെച്ചിങ് നല്‍കണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്‌തേശഷം വ്യായാമത്തിലേക്ക് കടക്കാം.
.വര്‍ക്ക്ഔട്ടിന് മുന്‍പ് പ്രീവര്‍ക്ക് ഔട്ട് മീല്‍സ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
.വ്യായാമത്തിനിടെ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കുകയും ദാഹിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം. .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം