ടൊറന്റോ: കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ ചുമരില്‍ വീണ്ടും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ലക്ഷ്മീ നാരായണക്ഷേത്രത്തില് കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം.
also read.. വിമാന അപകടത്തെത്തുടര്‍ന്ന് ആമസോണ്‍ കാട്ടില്‍ നിന്നു രക്ഷിച്ച കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു
ഖലിസ്താന്‍ അനുഭാവികളായ സ്ത്രീയും പുരുഷനുമാണ് ഇതിനു പിന്നിലെന്ന് ക്ഷേത്രം അധികൃതര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഖലിസ്താന്‍ അനുകൂല പോസ്റററും ഇവിടെ പതിച്ചിട്ടുമുണ്ട്.
കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തെ അപലപിച്ചു. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രതിഷേധം അറിയിച്ചിരുന്നു. കാനഡയില്‍ നേരത്തെ പലതവണ വിവിധയിടങ്ങളില്‍ ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം മൂന്ന് സംഭവങ്ങളുണ്ടായി.
|
|