ഹവായ്: യുഎസിലെ ഹവായില്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 99 ആയി. ഔദ്യോഗിക കണക്കു മാത്രമാണിത്. ഇനിയും നിരവധി പേരെ കാണാതായിട്ടുണ്ട്. തീ ഇനിയും പൂര്‍ണമായും കെടുത്താനുമായിട്ടില്ല.
also read.. ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി ഡിവിഷൻ ബെഞ്ചും തള്ളി
ഒരു നൂറ്റാണ്ടിനിടെ അമേരിക്ക കണ്ട ഏറ്റവും വലിയ കാട്ടുതീയാണിത്. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിനു പേരുകേട്ട ലഹൈന, മൗവി എന്നിവിടങ്ങളിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. തീ പടര്‍ന്നപ്പോള്‍ പലരും സമുദ്രത്തില്‍ ചാടി. മുന്നറിയിപ്പു സൈറണ്‍ പ്രവര്‍ത്തിപ്പിക്കാതെ ഫേസ്ബുക്കിലും മറ്റുമായി അപ്ഡേറ്റ്സ് ഇട്ട് അധികൃതര്‍ അബദ്ധം കാട്ടിയെന്നും ആക്ഷേപമുണ്ടായി. റിസോര്‍ട്ട് സിറ്റിയെന്നു പേരുകേട്ട ഇടമാണ് ലഹൈന. മാവിയില്‍ 20 ലക്ഷം വിനോദസഞ്ചാരികള്‍ വര്‍ഷം തോറും എത്തുന്നുണ്ട്.
ലഹൈനയിലെ ഫ്രണ്ട് സ്ട്രീറ്റില്‍ വിനോദസഞ്ചാരികളുടെ ആകര്‍ഷണമായ ഇന്ത്യന്‍ ആല്‍മരത്തിനും കേടുസംഭവിച്ചു. ഇന്ത്യയിലെ മിഷനറിമാര്‍ 1873ല്‍ സമ്മാനമായി നല്‍കിയ തൈയാണു വളര്‍ന്നു കൂറ്റന്‍ മരമായത്. 60 അടി പൊക്കത്തില്‍ ഉയര്‍ന്ന്, വേരുകള്‍ താണിറങ്ങി 46 പുതുമരങ്ങള്‍പോലെ പടര്‍ന്നാണ് ഈ ആല്‍മരം നില്‍ക്കുന്നത്.
ലഹൈനയില്‍ കത്തിനശിച്ചത് 2170 ഏക്കര്‍ വനഭൂമിയാണ്. ഇവിടെ ഇപ്പോഴും 15 ശതമാന തീ നിയന്ത്രിക്കാന്‍ ബാക്കിയാണ്. മൗവിയില്‍ കത്തി നശിച്ചത് 678 ഏക്കര്‍. ഇവിടെ 35 ശതമാനം തീ നിയന്ത്രിക്കാനിരിക്കുന്നതേയുള്ളൂ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം