കോട്ടയം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യമെന്ന് മന്ത്രി വി.എന്‍ വാസവന്‍. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ സഖ്യം ഇതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി. യാക്കോബായ കൊച്ചി ഭദ്രാസന ആസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു മന്ത്രി വി.എന്‍ വാസവന്റെ പ്രതികരണം. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുതുപ്പള്ളിയിലെ യുഡിഎഫ് തിരക്കഥ ഭദ്രമാണെന്നും, എല്ലാം പറഞ്ഞുറപ്പിച്ചതു പോലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടില്‍ നേടിയ ഭരണം ഫൈനലിന് മുമ്പുള്ള റിഹേഴ്‌സല്‍ ആയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Also read: കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
എന്നാല്‍ ബിജെപി പിന്തുണ സ്വീകരിച്ച കോണ്‍ഗ്രസിന്റെ നിലപാടിനെ മണിപ്പൂര്‍ വിഷയത്തിലെ പരസ്യപിന്തുണ പ്രഖ്യാപനമായി കാണേണ്ടതാണെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി.തോമസ് പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം