വിനായകന്റെ ജയിലര്‍ എന്ന കച്ചവട സിനിമയിലെ അഭിനയ മികവിന്റെ ആഘോഷത്തിലാണ് സിപിഐഎം എന്ന് നടന്‍ ഹരീഷ് പേരടി. രജനികാന്ത് ചിത്രമായ ജയിലറിലെ വിനായകന്റെ ഗംഭീര പ്രകടനത്തെ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ പരിഹാസം.
ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്
‘ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്. ആ കുറ്റം സമ്മതിക്കുന്നു, ശിക്ഷയും വാങ്ങാന്‍ തയ്യാറാണ്. പശ്ചിമഘട്ടത്തില്‍ എട്ടുപേരെ വെടിവച്ചുകൊന്നു. ഭരണകൂടത്തിന് ഇതിനെക്കുറിച്ചു മിണ്ടാട്ടമില്ല.
Also read: കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
ഒരു കുറ്റവും ചെയ്യാത്തവരാണ് ഈ എട്ടുപേര്‍. ഞാനതിനെതിരെ നടത്തിയ പ്രതിഷേധമാണു വലിയ കുറ്റമായത്. ഇത് രണ്ടുതരം നിയമമാണ്. ഇതിനെ ഞാന്‍ അംഗീകരിക്കില്ലെന്നാണു കോടതിയില്‍ പറഞ്ഞത്’.
ഗ്രോ വാസു പറഞ്ഞു. വാസുവേട്ടാ ക്ഷമിക്കണം..ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് നേരമില്ല. ഞങ്ങള്‍ ‘ഉമ്മന്‍ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്. ഇവിടെ ആകെ ബഹളമാണ്. ഇതിനിടയില്‍. ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല. എന്താണ് വാസുവേട്ടാ. ഇങ്ങള് ഞങ്ങളെ ഒന്ന് മനസ്സിലാക്കു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















