പേരൂർക്കട: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി എത്തിയ ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിൽ. ബാര്തുര ചിത്തഹോംഗ് സ്വദേശി ആപ്പില്‍ ബറുബ (24) എന്നയാളാണ് പിടിയിലായത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വെളളിയാഴ്ച രാത്രി 10 മണിയോടുകൂടിയാണ് സംഭവം. സന്തോഷ് റോയി എന്ന വ്യാജ പേരില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടും രേഖകളും നിര്‍മിച്ച് ആള്‍മാറാട്ടം നടത്തി ശ്രീലങ്കയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെ എമിഗ്രേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
read more വീണയ്ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ ഇയാളെ തടഞ്ഞുവച്ച് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















