നിത്യവും കുറച്ചു സമയം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏത് പ്രായക്കാര്‍ക്കും അറിയം. ഈ ലളിത വ്യായാമം ശരീരത്തിന് നല്‍കുന്ന എണ്ണമറ്റ ആരോഗ്യ ഗുണങ്ങള്‍ വിവരിക്കുന്ന നിരവധി പഠനങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ട്. ദിവസം 4,000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.
ആരോഗ്യകരമായി ജീവിക്കാന്‍ ഒരു ദിവസം എത്ര നടക്കണം എന്ന ചോദ്യത്തിന് വര്‍ഷങ്ങളായി ഉത്തരം തേടുകയാണ് നമ്മള്‍. ഒരു ദിവസം 6000 മുതല്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് ഈ ചോദ്യത്തിന് വിദഗ്ധര്‍ നല്‍കുന്ന മറുപടി. എന്നാല്‍ ഒരു ദിവസം 4000 ചുവടുകള്‍ നടക്കുന്നത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു.
പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ലോഡ്സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2,26,889 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കാര്‍ഡിയോളജി പ്രൊഫസറായ മസീജ് ബനാച്ച് ശേഖരിച്ചു.
read more വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
എത്രയധികം നടക്കുന്നുവോ അത്രയധികം ആരോഗ്യഗുണങ്ങള്‍ നമുക്കു ലഭിക്കുമെന്നാണ് പഠനം. പ്രതിദിനം 3967 ചുവടുകളെങ്കിലും നടക്കുന്ന ആളുകള്‍ക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യം ലഭിക്കും. അതിശയകരമെന്നു പറയട്ടെ, ഒരു ദിവസം വെറും 2,337 ചുവടുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണത്തെ തടുക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്ക്കും. ദിവസം 5000 ചുവട് അധികമായി നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണസാധ്യത ഏഴ് ശതമാനം കുറയ്ക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















